കാലത്തിന്റെയും സാമൂഹിക ഘടനയുടെയും ടെക്നോളജിയുടെ വളർച്ചയുമൊക്കെ മനുഹ്സ്യന്റെ ജീവിതത്തെ വല്ലാത്ത സ്വാധീനിച്ചിട്ടുണ്ട്. സാമൂഹികമായാ മാറ്റങ്ങൾ വളരെ പെട്ടന്നാണ് കുട്ടികളിൽ പ്രത്യേകിച്ച് യുവ തലമുറയിൽ വല്ലത്തെ സ്വാധീനമാണ് ഉണ്ടാക്കുന്നത്. സ്വാധീനം രണ്ടു തരത്തിൽ ഉണ്ടാകാം ചിലപ്പോൾ വളരെ പോസിറ്റീവ് ആയി അത് സ്വാധീനിച്ചേക്കാം.

ഉദാഹരണത്തിന് മുതിർന്ന തലമുറ മൊബൈൽ ഫോണും മറ്റു സാങ്കേതിക അറിവുകളും ഇന്റെർനെറ്റുമൊക്കെ ഉപ്രയോഗിച്ചു തുടങ്ങിയ പ്രായത്തെക്കാൾ അതൊക്കെ വളരെ നേരത്തെ ഇന്നത്തെ തലമുറയ്ക്ക് ലഭിക്കുന്നത് കൊണ്ട് തന്നെ അവർ ടെക്നോളോജിക്കലി വളരെ മുന്നേറിയ ഒരു തലമുറയാണ്. ഇന്റർനെറ്റിന്റെ വിശാല ലോകത്തു നല്ലതും ചീത്തയുമായ ധാരാളം കാര്യങ്ങൾ ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ അവിടേക്കുള്ള ഇടപെടലുകൾ വളരെ ശ്രദ്ധാപൂർവ്വമായില്ലെങ്കിൽ അത് നമ്മുടെ ജീവിതത്തെ കാര്യമായി ബാധിക്കും. പ്രത്യേകിച്ച് കുട്ടികളുടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ പങ്ക് വെക്കുന്ന വിഡിയോയിൽ രണ്ടു സ്കൂൾ കുട്ടികൾ യാതൊരു സങ്കോചവും കൂടാതെ സ്കൂൾമുറ്റത്തു നിന്ന് പരസ്പരം ആലിഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ വീഡിയോ ആണ് വൈറലാവുന്നത്. അതില്‍ വീഡിയോ എടുക്കുന്നതായി അറിഞ്ഞിട്ടും കുട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ തുടരുകയാണ്. തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് കുട്ടികൾ ബോധവാന്മാരാകുന്നത് നല്ലതാണെങ്കിലും ,പ്രണയിക്കുന്നത് നല്ലതാണെങ്കിലും. അപക്വമായ മാനസിക നിലവാരമുള്ള പ്രായത്തിൽ അറിവ് സമ്പാദിക്കേണ്ട കാലത്തു വികാരങ്ങൾക്ക് പൂർണമായും അടിമപ്പെട്ടു വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അറിവിനെ ദുരുപയോഗം ചെയ്തു കാട്ടികൂട്ടുന്ന പ്രവർത്തികൾ അവരുടെ ഭാവിയെ നെഗറ്റീവ് ആയി ബാധിക്കാനുള്ള സാധ്യതത കൂടുതലാണ്.

ഒന്നും വിലക്കിയിട്ടോ നിയന്ത്രിച്ചിട്ടോ ഇന്നത്തെ തലമുറയിൽ കാര്യമില്ല പക്ഷേ അവരുടെ നിത്യ ജീവിതത്തിലെ കാര്യങ്ങൾ ഒരു സുഹൃത്തിനോടെന്ന പോലെ പങ്ക് വെക്കാൻ കഴിയുന്ന രക്ഷിതാക്കൾ ഉണ്ടങ്കിൽ ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് വെക്കേണ്ട നിയന്ത്രണങ്ങളെ പറ്റിയും അത് ഭാവി ജീവിതത്തിന്റെ സുഗമമായ പോക്കിൽ എങ്ങനെ ബാധിക്കുമെന്നും പ്രണയം പോലുള്ള വികാരങ്ങളെ എങ്ങനെ കാണണമെന്നും അതിനു ഓരോ പ്രായത്തിൽ എങ്ങനെ അതിർ വരമ്പുകൾ ഇടണമെന്നും എവിടം വരെയാകാം എന്നുമൊക്കെയുള്ള പാഠങ്ങൾ അവർക്കു പറഞ്ഞു നൽകാനാകും. കപട സദാചാരം കുട്ടികൾ വെടിഞ്ഞു കഴിഞ്ഞു. അവർ സദാചാരം തന്നെ ഉപേക്ഷിച്ച മട്ടാണ്. നാം അത് പിടിച്ചു ഇരുന്നതു കൊണ്ട് ഒരു കാര്യവുമില്ല കുട്ടികളോട് കാര്യങ്ങൾ തുറന്നു സംസാരിക്കേണ്ടത് അനിവാര്യമാണ്. അവർ സഞ്ചരിക്കുന്ന വഴികളെ കുറിച്ച് നാം അറിയാൻ ഇത് കാരണമായേക്കും. വലിയ അപകടങ്ങളില്‍ നിന്ന് നമുക്ക് അവരെ രക്ഷിക്കാനായേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക