ഒരാഴ്ചയ്ക്കിടെ അമേരിക്കയില്‍ മറ്റൊരു ബാങ്ക് കൂടി തകര്‍ന്നു. സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നതിന് പിന്നാലെ സിഗ്നേച്ചര്‍ ബാങ്കാണ് തകര്‍ന്നത്. സിലിക്കണ്‍ വാലി ബാങ്കിന് സമാനമായി നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയതാണ് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ ഓഹരി വില ഗണ്യമായി ഇടിഞ്ഞതും അടച്ചുപൂട്ടുന്നതിന് ആക്കംകൂട്ടി. ഞായറാഴ്ചയാണ് ബാങ്ക് അധികൃതര്‍ അടച്ചുപൂട്ടിയത്.

ബാങ്ക് തകരാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് നിക്ഷേപകര്‍ ഒന്നടങ്കം നിക്ഷേപം പിന്‍വലിക്കാന്‍ മുന്നോട്ടുവന്നതാണ് സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. ഇതിന് പിന്നാലെ സിഗ്നേച്ചര്‍ ബാങ്കും തകരുമെന്ന സൂചനകളെ തുടര്‍ന്ന് ആശങ്കയിലായ നിക്ഷേപകര്‍ ഒന്നടങ്കം നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ ആസ്തി വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും ബാങ്കിനെ ബാധിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിലിക്കണ്‍ വാലി ബാങ്കിനെ പോലെ സിഗ്നേച്ചര്‍ ബാങ്കിലെ നിക്ഷേപകരും ഭയപ്പെടേണ്ടതില്ലെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. നിക്ഷേപത്തിന് യാതൊന്നും സംഭവിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് ബാങ്ക് അടച്ചുപൂട്ടിയതെന്നാണ് അധികൃതര്‍ പറയുന്നത്. 48 മണിക്കൂറിനകമാണ് രണ്ടു ബാങ്കുകള്‍ അടച്ചുപൂട്ടിയത്. ഇത് ഏഷ്യന്‍ ഓഹരി വിപണിയെയും ബാധിച്ചു. നഷ്ടത്തിലാണ് വ്യാപാരം നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക