95ാ-ാമത് ഓസ്കര്‍ പുരസ്കാര ചടങ്ങില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ‘ദി എലിഫന്‍റ് വിസ്പറേഴ്സ്’. മികച്ച ഷോര്‍ട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദി എലിഫന്‍റ് വിസ്പറേഴ്സ് ‘, മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പറയുന്നത്.

തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍ ബെല്ല ദമ്ബതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്‍ററ. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. 40 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക