കോന്നി കിഴവള്ളൂരില്‍ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കണ്ടെത്തല്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയ അപകടം നടന്നത്.

കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്ത് വലതുവശം ചേര്‍ന്നുവരുന്ന കെഎസ്‌ആര്‍ടിസി ബസ്, എതിര്‍ദിശയില്‍ വരുന്ന മറ്റൊരു കാറില്‍ തട്ടിയശേഷം നിയന്ത്രണം വിട്ട് അടുത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കമാനം തകര്‍ന്ന് ബസിന് മുകളിലേക്ക് വീഴുന്നതും അന്തരീക്ഷമാകെ പൊടിപടലം നിറയുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തില്‍ ഒട്ടേറെപ്പേര്‍ക്കാണ് പരിക്കേറ്റത്. ബീം തലയില്‍ വീണ് പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക