കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. കക്കോടി മക്കട സ്വദേശിനി ജസ്ന(22) യാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയുടെ കുടുംബത്തിന്റെ പരാതിയില്‍ ആണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച്‌ ആണ് പീഡനം നടന്നിരിക്കുന്നത്. ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് രണ്ടു മാസമായി യുവതി ഒളിവിലായിരുന്നു.

ചേവായൂര്‍ പൊലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ഡിസംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസെടുത്തതും യുവതി വിദേശത്തേക്ക് കടന്നു. രണ്ട് ദിവസം മുന്‍പ് ജസ്‌ന നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്നാണ് അന്വേഷണ സംഘം ഇവരുടെ വീട്ടിലെത്തി യുവതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ജസ്‌നയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക