തെലുങ്കു താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിവാഹ വിഡിയോയിലൂടെ നരേഷ് തന്നെയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. തങ്ങളുടെ പുതിയ ജീവിതയാത്രയ്ക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

ചുവന്ന സാരിയില്‍ അതീവ സുന്ദരിയായാണ് പവിത്രയെ കാണുന്നത്. പരമ്ബരാഗത രീതിയിലായിരുന്നു വിവാഹം. 63കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 42കാരിയായ പവിത്രയുടെ മൂന്നാമത്തെ വിവാഹവും. പവിത്രയും നരേഷും ദീര്‍ഘനാളായി പ്രണയത്തിലാണ്. ഇരുവരുടെയും ബന്ധം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കൂടാതെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും വാര്‍ത്തയായി. ഇരുവരും തമ്മില്‍ 19 വയസിന്റെ വ്യത്യാസമാണ് ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ മൂന്നാമത്തെ ഭാര്യ രമ്യ രഘുപതിയില്‍ നിന്ന് നരേഷിന് ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ല. ആദ്യ വിവാഹം പരാജയപ്പെട്ടതോടെയാണ് താരം രേഖ സുപ്രിയയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. രണ്ടാം വിവാഹവും പരാജയപ്പെട്ടതോടെയാണ് രമ്യ രഘുപതിയെ ജീവിതസഖിയാക്കുന്നത്. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല.

പവിത്രയുടെ ആദ്യ ഭര്‍ത്താവ് ഒരു സോഫ്റ്റ്‌വയര്‍ എന്‍ജിനീയറായിരുന്നു. അയാളുമായി വിവാഹമോചിതനായ ശേഷം നടന്‍ സുചേന്ദ്ര പ്രസാദുമായി ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. 2018ല്‍ ഇവര്‍ പിരിഞ്ഞു. പിന്നീടാണ് നരേഷുമായി അടുക്കുന്നത്. 2021 മുതല്‍ ഇരുവരും ലിവിങ് റിലേഷനിലാണ്.കന്നഡ, തെലുങ്ക് സിനിമയില്‍ ശ്രദ്ധേയയാണ് പവിത്ര. മഹേഷ് ബാബു നായകനായി എത്തിയ സര്‍ക്കാര് വാരി പേട്ട എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നടനും രാഷ്ട്രീയനേതാവുമായ നരേഷ് മഹേഷ് ബാബുവിന്റെ അര്‍ധസഹോദരനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക