സിനിമാ നടനൊപ്പം മയക്കുമരുന്ന് സംഘത്തലവനും കൊച്ചിയിൽ അറസ്റ്റില്‍. ഇവരില്‍ നിന്നും 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സിനിമാ താരം തൃശൂര്‍ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിന്‍ ജോസ് (32), സംഘത്തലവന്‍ ഞാറക്കല്‍ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലിവീട്ടില്‍ ശ്യാംകുമാര്‍ (38) എന്നിവരെയാണ്‌ എക്‌സൈസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ശ്യാംകുമാറിന്റെ സംഘത്തില്‍പ്പെട്ട പത്തോളംപേരെ ഒരുമാസത്തിനിടെ പിടികൂടിയിരുന്നു. നടനെ കൂട്ടുപിടിച്ച്‌ ഇയാള്‍ നഗരത്തില്‍ എംഡിഎംഎ കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയാണ്‌ പിടികൂടിയത്‌. ഇവരിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് ലക്ഷങ്ങൾ വില വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബംഗളൂരുവിലെ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്ന് മയക്കുമരുന്ന്‌ വാങ്ങി കൊച്ചിയിലെത്തിച്ച്‌ നടന്റെ സഹായത്തോടെയായിരുന്നു വില്‍പ്പന. ‘ചാര്‍ലി’ എന്ന പേരിലാണ്‌ നിധിന്‍ ജോസ് സിനിമാമേഖലയില്‍ അറിയപ്പെടുന്നത്‌. വ്യാഴം രാത്രി കളമശേരി ഞാലകം പോട്ടച്ചാല്‍ നഗറിലെ വാടക വീട്ടില്‍നിന്നാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക