ഏറെ സംഭവ ബഹുലമായിരുന്നു ബിഗ് ബോസ് സീസൺ 4. ‘ന്യൂ നോർമൽ’ എന്ന തീമിൽ പതിനേഴ് മത്സരാർത്ഥികളുമായാണ് നാലാം സീസൺ ആരംഭിച്ചത്. അതിൽ ഏറ്റവും ശ്രദ്ധനേടിയ മത്സരാർത്ഥിയായിരുന്നു റിയാസ് സലിം. റിയാസിന്റെ മേക്കപ്പും വസ്ത്രധാരണത്തിന്റെ രീതിയുമൊക്കെ നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാകാറുണ്ട്. എന്നാൽ വിമർശകർക്ക് അതേ നാണയത്തിൽ മറുപടി നൽകി തന്റെ നിലപാടുകൾ ഉറക്കെ തന്നെ പറയുകയാണ് റിയാസ്. 

ഇപ്പോഴിതാ വനിതാ ദിനത്തിൽ റിയാസ് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പെൺസുഹൃത്തിന് താരം നൽകിയ സർപ്രൈസ് ഗിഫ്റ്റാണ് ശ്രദ്ധനേടുന്നത്. വനിതാ ദിനത്തിൽ പെൺ സുഹൃത്തിന് ഇന്നർവെയറാണ് താരം സമ്മാനിച്ചത്. സുഹൃത്തിനോട് എല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് റിയാസ് സലീം വാങ്ങിക്കുന്നത്. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെൺ സുഹൃത്തിന് വാങ്ങിയ ബ്രാ കയ്യിൽ പിടിച്ചാണ് റിയാസ് ബില്ലിംഗ് ഏരിയയിലേക്ക് പോയത്. ഇങ്ങനെ ഒരു വീഡിയോ വനിതാദിനത്തിൽ ചെയ്തത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ പുരുഷന്മാർ വാങ്ങുമ്പോഴുള്ള ആളുകളുടെ ഇത്തരം മനോഭാവത്തെ മാറ്റിയെടുക്കാനും നോർമലിസ്റ്റ് ചെയ്യാനും വേണ്ടിയാണെന്നും താരം വീഡിയോയിൽ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക