സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്‌ത് വനിത ശിശുവികസന വകുപ്പിനൊപ്പം സിനിമ താരങ്ങളും. നടിമാരായ അനാര്‍ക്കലി മരക്കാര്‍, നിരഞ്‌ജന അനൂപ്, നിര്‍മാതാവ് മോനിഷ മോഹന്‍ മേനോന്‍ എന്നിവരാണ് കയ്യില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച്‌ പ്രതിഷേധമറിയിച്ചത്. അന്താരാഷ്‌ട്ര വനിത ദിനത്തില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്‌ത് വനിത ശിശുവികസന വകുപ്പ്. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ മിന്നും താരങ്ങളായ അനാര്‍ക്കലി മരക്കാര്‍, നിരഞ്‌ജന അനൂപ്, സിനിമ നിര്‍മാതാവ് മോനിഷ മോഹന്‍ മേനോന്‍ എന്നിവര്‍ അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ജാക്കിവെപ്പ് ജോക്കല്ല: സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്ലക്കാര്‍ഡുകള്‍ കയ്യില്‍ പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് താരങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ചിരിക്കുന്നത്. ‘ജാക്കിവെപ്പ് ജോക്കല്ല’ എന്നെഴുതിയ പ്ലക്കാര്‍ഡ് കയ്യില്‍ പിടിച്ച്‌ കെഎസ്‌ആര്‍ടിസി ബസിനകത്ത് നില്‍ക്കുന്ന ചിത്രമാണ് അനാര്‍ക്കലി മരക്കാര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌തത്. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ സ്‌ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു അനാര്‍ക്കലിയുടെ പ്ലക്കാര്‍ഡ്. പ്ലക്കാര്‍ഡിനടിയില്‍ ഹാഷ്‌ടാഗ് ഇനിവേണംപ്രതികരണം എന്നും എഴുതിയിരുന്നു.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തമാശയല്ല. ‘അതിക്രമികളെയും അതിക്രമങ്ങളെയും നിസ്സാരമാക്കി കാണുന്നതിനെതിരെ. ഹാഷ്‌ടാഗ് ഇനിവേണംപ്രതികരണം, വുമണ്‍സ് ഡേ, ഹാപ്പി വുമണ്‍സ് ഡേ’ എന്ന അടിക്കുറിപ്പും അനാര്‍ക്കലി തന്റെ പോസ്റ്റില്‍ നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്‌ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല: ‘സ്‌ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി വിവാഹ മണ്ഡപത്തിന്‍്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രമാണ് നിരഞ്‌ജന അനൂപ് തന്‍്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സ്‌ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റായിരുന്നിട്ടു കൂടി, സ്‌ത്രീകള്‍ക്ക് നിരന്തരമായി നേരിടേണ്ടി വരുന്ന സ്‌ത്രീധന പീഡനത്തിനെതിരെയാണ് നിരഞ്‌ജനയുടെ പ്ലക്കാര്‍ഡ്. പ്ലക്കാര്‍ഡിനടിയില്‍ ഹാഷ്‌ടാഗ് ഇനിവേണംപ്രതികരണം എന്നെഴുതിയിരുന്നു. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെ എതിര്‍ക്കാം, റിപ്പോര്‍ട്ട് ചെയ്യാം. വിളിക്കൂ 181/112 സ്ത്രീധനത്തിനെതിരെ, ഹാഷ്‌ടാഗ് ഇനിവേണംപ്രതികരണം, വുമണ്‍സ് ഡേ, ഹാപ്പി വുമണ്‍സ് ഡേ’ എന്ന അടിക്കുറിപ്പോടെയായിരുന്നു നടിയുടെ കുറിപ്പ്.

ഒരേ ജോലിക്ക് ഒരേ കൂലി: ‘ഒരേ ജോലിക്ക് ഒരേ കൂലി’ എന്നഴുതിയ പ്ലക്കാര്‍ഡുമായി ജോലിസ്ഥലത്തു നില്‍ക്കുന്ന ചിത്രമാണ് സിനിമ നിര്‍മ്മാതാവ് മോനിഷ മോഹന്‍ മേനോന്‍ തന്‍്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ചത്. സ്‌ത്രീകള്‍ ജോലിസ്ഥലങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങള്‍ക്ക് എതിരെയാണ് മോനിഷ മോഹന്‍്റെ പോസ്റ്റ്, തൊഴിലിലുള്ള വിവേചനങ്ങളെ പോലെതന്നെ തുല്ല്യ വേതനം എന്ന അവകാശവും പലപ്പോഴും സ്‌ത്രീകള്‍ക്ക് നഷ്‌ടപ്പെടാറുണ്ട്. ‘തുല്യവേദനം ഒരു അവകാശമാണ്. അത് നടപ്പാക്കാത്തിടത്തോളം നീതിയും നടപ്പാകുന്നില്ല. ഇത് സ്ത്രീ സമത്വത്തിനുവേണ്ടി മാത്രമുള്ള പോരാട്ടമല്ല, ആരോഗ്യകരമായ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. തൊഴിലിടങ്ങളിലെ വേദന അസമത്വങ്ങള്‍ക്കെതിരെ’. ഹാഷ്‌ടാഗ് ഇനിവേണംപ്രതികരണം, വുമണ്‍സ് ഡേ, ഹാപ്പി വുമണ്‍സ് ഡേ, ഇക്ക്വല്‍ പേ, ജെന്‍ഡര്‍ഇക്വാലിറ്റി’ എന്ന അടിക്കുറിപ്പും പോസ്റ്റിന് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക