തിരുവനന്തപുരം: കെപിസിസി പുനഃസംഘടന പട്ടിക ഈ മാസത്തിനകം ലഭിക്കുമെന്നും ഇനിയൊരു സമയം നീട്ടി കൊടുക്കുന്നതല്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. തിരുവനന്തപുരം ഇന്ദിര ഭവനില്‍ ചേര്‍ന്ന കെപിസിസി നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായുള്ള സമരത്തിന്‍റെ ഭാഗമായാണ് പുനഃസംഘടന വൈകിയതെന്നും അദ്ദേഹം പ്രതികരിച്ചു.

പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന എം.കെ രാഘവന്‍റെ പരസ്യ വിമര്‍ശനം അനുചിതമായെന്നും ഇത് പാര്‍ട്ടി വേദിയിലായിരുന്നു പ്രസ്‌താവിക്കേണ്ടതെന്നും കെ.സുധാകരന്‍ പറഞ്ഞു. കേരളത്തിലെ കറുത്തിരണ്ട രാഷ്ട്രീയവും ജനവികാരവും മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ വിജയം അത് കാണിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന എം.കെ രാഘവന്‍റെ പരസ്യ വിമര്‍ശനം അനുചിതമായെന്നും ഇത് പാര്‍ട്ടി വേദിയിലായിരുന്നു പ്രസ്‌താവിക്കേണ്ടതെന്നും കെ.സുധാകരന്‍ പറഞ്ഞു. കേരളത്തിലെ കറുത്തിരണ്ട രാഷ്ട്രീയവും ജനവികാരവും മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ വിജയം അത് കാണിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയില്‍ ആവുകയും യുവാക്കള്‍ കേരളം വിടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോര്‍പറേഷന്‍റെ അഴിമതിയാണ് ബ്രഹ്മപുരം തീപിടുത്തത്തിന് കാരണം. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും ചാണകം ചാരിയാല്‍ ചാണകവും മണക്കും എന്നത് പോലെ സിപിഎം ഇപ്പോള്‍ ആര്‍എസ്‌എസിനെ ചാരുന്ന സിപിഎം ഇപ്പോള്‍ ആര്‍എസ്‌എസിന്‍റെ ഭാഷയാണ് ഇപ്പോള്‍ പറയുന്നത്.

നൂറു കണക്കിന് ആളുകളാണ് സര്‍ക്കാറിനെതിരെയുള്ള സമരമുഖത്ത് അണിനിരന്നത്. അതുകൊണ്ട് കാര്യങ്ങളെല്ലാം അനിശ്ചിതത്വത്തിലായതെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ നിന്നുള്ള പുന സംഘടന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ബാക്കിയുള്ളവ രണ്ട് ദിവസത്തിനകം ലഭിക്കണമെന്നും ഇനി സമയം നീട്ടികൊടുക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക