ലൈംഗിക സംതൃപ്തിയുടെ പാരമ്യമോ കൊടുമുടിയോ ആണ് രതിമൂര്‍ച്ഛ. അടിഞ്ഞുകൂടിയ ലൈംഗിക പിരിമുറുക്കം പുറത്തുവിടുന്ന ശക്തമായ ശാരീരിക ആനന്ദമാണിത്. പങ്കാളികള്‍ക്കിടയില്‍ സ്‌നേഹവും വൈകാരികബന്ധവും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്ന രതിമൂര്‍ച്ഛ ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ്.

ഉറക്കം: രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരം ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തു വിടും. ഇത് നാഡീവ്യൂഹ സംവിധാനത്തെ ശാന്തമാക്കുന്നതിനൊപ്പം മെലട്ടോണിന്‍ എന്ന ഉറക്ക ഹോര്‍മോണിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കാനും സാഹചര്യം ഒരുക്കും. ഉറക്കത്തിന്‍റെ നിലവാരം മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമ്മര്‍ദം കുറയ്ക്കും: രതിമൂര്‍ച്ഛയ്ക്ക് ശേഷം ശരീരത്തിന് ലഭിക്കുന്ന അയവും വിശ്രമവും സമ്മര്‍ദത്തിന്‍റെ തോതു കുറയ്ക്കും. സമ്മര്‍ദകാരണങ്ങളായ ചിന്തകളില്‍നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാനും രതിമൂര്‍ച്ഛ സഹായിക്കും. രതിമൂര്‍ച്ഛയുടെ സമയത്ത് തലച്ചോറിലുണ്ടാകുന്ന ഡോപമിന്‍ ഹോര്‍മോണ്‍ സുഖവും അഭിനിവേശവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വേദന സംഹാരി: ലൈംഗികബന്ധത്തിനിടെ ശരീരം പുറത്തു വിടുന്ന പ്രകൃതിദത്ത വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകള്‍ തലവേദന മുതല്‍ സന്ധിവാതം വരെ പലതരത്തിലുള്ള വേദനകളില്‍നിന്ന് ആശ്വാസം നല്‍കും. ആര്‍ത്തവ സമയത്തെ വേദനയില്‍നിന്നും ഇത് ആശ്വാസം നല്‍കും.

പെല്‍വിക് പേശികൾക്ക് കരുത്ത്: രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരത്തില്‍ മുറുകുകയും അയയുകയും ചെയ്യുന്ന പെല്‍വിക് മേഖലയിലും ലൈംഗികാവയവങ്ങളുടെ പ്രദേശത്തുമുള്ള പേശികള്‍ ബലപ്പെടും. കെഗല്‍ വ്യായാമത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യപ്പെടുന്ന പേശികള്‍ രതിമൂര്‍ച്ഛയുടെ സമയത്തും വലിഞ്ഞു മുറുകുന്നതായി വിദഗ്ധര്‍ പറയുന്നു.

പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കും: നിത്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ശുക്ലസ്ഖലനം സംഭവിച്ച്‌ രതിമൂര്‍ച്ഛയില്‍ എത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക