ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലെ വയലില്‍ നാല് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി. അത്മകുര്‍ വനമേഖലയിലെ കൊത്തപ്പള്ളി മണ്ഡലിലുള്ള പെഡ്ഡ ഗുമ്മഡപുരം ഗ്രാമത്തിലാണ് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. നായ്ക്കള്‍ കടുവക്കുട്ടികളെ ആക്രമിച്ചേക്കുമെന്ന് ഭയന്ന്, നാട്ടുകാര്‍ ഇവയെ വയലിനു സമീപത്തെ വീട്ടിലേക്ക് മാറ്റി.

കുഞ്ഞുങ്ങളെ കൊട്ടയിലാക്കിയാണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവക്കുഞ്ഞുങ്ങളെ ഏറ്റെടുത്തു. എന്നാല്‍ നാട്ടുകാര്‍ ഭയത്തില്‍ തന്നെയാണ്. തള്ളക്കടുവ കുഞ്ഞുങ്ങളെ അന്വേഷിച്ച്‌ എത്തുമോ എന്ന ഭയമാണ് നാട്ടുകാര്‍ക്കുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തള്ളക്കടുവ ചിലപ്പോള്‍ ഇരതേടിപ്പോയതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുഞ്ഞുങ്ങള്‍ നിലവില്‍ ആരോഗ്യവാന്‍മാരാണ്. തള്ളക്കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. കണ്ടെത്തിക്കഴിഞ്ഞാല്‍ അതിനു സമീപത്തായി കുഞ്ഞുങ്ങളെ ഇറക്കിവിടാനാണ് വകുപ്പിന്റെ പദ്ധതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക