നിരവധി സ്രാവുകള്‍ക്കിടയില്‍ കുടുങ്ങി പോയ ഒരു മീന്‍ പിടുത്ത ബോട്ടാണ് ദൃശ്യങ്ങളില്‍. ലൂസിയാന തീരത്താണ് സംഭവം. നൂറുകണക്കിന് സ്രാവുകളാണ് കടലില്‍ ബോട്ടിന് ചുറ്റും വായ പൊളിച്ച്‌ പാഞ്ഞടുക്കുന്നത്.

സംഭവം എന്തായാലും അധികം വൈകാതെ ട്വിറ്ററില്‍ വൈറലായി. ട്വിറ്ററില്‍ സയന്‍സ് ഗേള്‍ എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്. കുറഞ്ഞ സമയത്തിനുള്ളതില്‍ 3 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 2000-ല്‍ അധികം പേര്‍ ഇത് ലൈക്ക് ചെയ്യുകയും 414 പേര്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്രാവുകളെ പറ്റി

ഭക്ഷ്യയോഗ്യമായ കടല്‍ മത്സ്യമാണ് സ്രാവ് ചിലയിനം സ്രാവുകള്‍ ആക്രമണകാരികളുമാണ്. എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേകവര്‍ഗ്ഗത്തില്‍പ്പെട്ട മത്സ്യങ്ങളാണ് ഇവ. മിക സ്രാവ്കളും മാംസഭോജികള്‍ ആണ്. എന്നാല്‍ 3 ഇനം സ്രാവുകള്‍ സസ്യഭോജികള്‍ ആണ്‌ഇന്ന് അറിയപ്പെടുന്ന 440 തരം സ്രാവുകള്‍ ലോകത്തുണ്ട്. തിമീംഗലസ്രാവ് ആണ് ഇവയില്‍ ഏറ്റവും വലുത് (ലോകത്തെ ഏറ്റവും വലിപ്പമുള്ള മത്സ്യങ്ങളില്‍ ഒന്നാണ് വേല്‍ ഷാര്‍ക്ക്) 12.65 മീറ്റര്‍ ആണ് ഇന്ന് വരെ കിട്ടിയതില്‍ ഏറ്റവും വലുതിന്റെ നീളം. സ്രാവുകള്‍ ആക്രമണകാരികളാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ 375 ഇനം സ്രാവുകളില്‍ 30 ഇനത്തിലുള്ളവ മാത്രമേ മനുഷ്യരെ ആക്രമിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക