പ്രതിമാസം 1.1 കോടി വരുമാനമുള്ള തന്‍റെ കമ്ബനിയില്‍ നിന്നും 11-കാരിയായ ഉടമ വിരമിക്കാന്‍ ഒരുങ്ങുകയാണ്. ഓസ്‌ട്രേലിയയിലാണ് സംഭവം. പിക്‌സി കര്‍ട്ടിസ് എന്ന കുട്ടിയാണ് തന്‍റെ കമ്ബനി ജീവിതത്തിന് താത്കാലിക വിരാമമിടുന്നത്.

ഹെയര്‍ ബോയും ഹെഡ്‌ബാന്‍ഡും അടക്കം ടോയ്സുകളെല്ലാം വില്‍ക്കുന്ന ഒാണ്‍ ലൈന്‍ കമ്ബനിയുടെ ഉടമയാണ് കക്ഷി. പിക്‌സ് എന്ന കമ്ബനിയുടെ മാസ വരുമാനം ആകട്ടെ ഏതാണ്ട് 133,000 ഡോളര്‍. കുട്ടിയുടെ മാതാവും ഓസ്‌ട്രേലിയയിലെ ബിസിനസുകാരിയായ റോക്‌സി ജാസെങ്കോയാണ് ബിസിനിസിന് പിക്‌സിയെ പ്രോത്സാഹിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്‍റെ ഇന്‍സ്റ്റഗ്രാമാണ് സാധനങ്ങള്‍ വില്‍ക്കാന്‍ പിക്സി ഉപയോഗിച്ചത്. നിലവില്‍ 1 ലക്ഷത്തോളം ഫോളോവേഴ്സാണ് പിക്സിക്ക് സ്വന്തമായുള്ളത്. പാന്‍ഡമിക് കാലത്ത് ആരംഭിച്ച ബിസിനസ് ഇപ്പോള്‍ വമ്ബന്‍ ലാഭത്തിലാണ്. ഹൈസ്കൂള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിക്സിയുടെ താത്കാലിക വിരമിക്കല്‍. അതിനിടയില്‍ ഏതാണ്ട് 48 ലക്ഷം വില വരുന്ന മെഴ്സിഡസ് ബെന്‍സ് ജിഐയും പിക്സി സ്വന്തമാക്കി. തന്‍റെ 11-ാം വയസ്സിന്‍റെ പിറന്നാള്‍ പാര്‍ട്ടിക്ക് മാത്രം പിക്സി ചിലവാക്കിയത് 23 ലക്ഷം രൂപയാണത്രെ. എന്തായാലും കൊച്ചു കോടീശ്വരി മാധ്യമങ്ങളിലും വൈറലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക