സംസ്ഥാനത്ത് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നിന് അടിമകളാകുന്നു എന്ന യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് 2022 നവംബര്‍ 2 മുതല്‍ ‘നര്‍കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്സ്’ എന്ന റോവിംഗ് പരമ്ബര ആരംഭിക്കുന്നത്. ഇതില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി സഹപാഠി തന്നെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന 14കാരിയുടെ അഭിമുഖം ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ അഭിമുഖമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈ അഭിമുഖം ഏഷ്യാനെറ്റ് വ്യാജമായി ചിത്രീകരിച്ചതാണെന്നാണ് മുഖ്യമന്ത്രിക്ക് പരാതി കിട്ടിയിരിക്കുന്നത്.

ലഹരി നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നുള്ള ഈ പരാതി കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെ ഒരു സംഭവം കണ്ണൂരില്‍ നടന്നിട്ടില്ലെന്നും, ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്യുകയുമായിരുന്നുവെന്നുമാണ് സിപിഎം അനുകൂല സൈബര്‍ കൂട്ടായ്മയില്‍ വലിയതോതില്‍ പ്രചാരണം നടക്കുന്നത്. ഇതോടെ ഇതിന്റെ യാഥാര്‍ത്ഥ്യം വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണ് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക