മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളോട് വൈകാരികമായി പ്രതികരിച്ച മുഖ്യമന്ത്രിയുടെ ഡയലോഗ് സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തു. പഴയ വിജയനാന്നെങ്കില്‍ കാണാമായിരുന്നു എന്ന പഞ്ച് ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ തരംഗം. ബൂമറാങ് പോലെ ഡയലോഗ് പിണറായിയെ തന്നെ തിരിച്ച്‌ കുത്തുകയാണ്.

ട്രോളുകള്‍ക്കൊപ്പം ലഘു വിവരണങ്ങളും ഇപ്പോള്‍ തരംഗമായി മാറിയിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ കൊച്ചു കുഞ്ഞുങ്ങളോട് പറയുമ്ബോള്‍, ഭക്ഷണത്തെ കഴിച്ചില്ലെങ്കില്‍ പഴയ വിജയന് പിടിച്ചുകൊടുക്കുമെന്ന് പറയുന്ന ട്രോള്‍ ഹിറ്റാണ്. ഇതിനിടയില്‍ പഴയ വിജയനെയും പുതിയ വിജയനെയും താരതമ്യം ചെയ്യുന്ന ലഘു വിവരണവും ഇറങ്ങി. അത് ഇങ്ങനെയാണ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കംപ്യൂടറിനും ട്രാക്ടറിനും എതിരേ സമരം നയിച്ചത്:

പഴയ വിജയന്‍..!

ഐ പാഡില്‍ ഡിജിറ്റല്‍ ഒപ്പ് ഇടുന്നത്..?

പുതിയ വിജയന്‍..!

സ്വകാര്യ പ്രൊഫഷണല്‍ കോളജുകള്‍ക്കെതിരെ സമരം നയിച്ചത്

പഴയ വിജയന്‍..!

സ്വകാര്യ പ്രൊഫഷണല്‍ കോളജുകള്‍ക്ക് വേണ്ടി പ്രമേയം പാസാക്കിയത്…?

പുതിയ വിജയന്‍..!

സ്വകാര്യ സര്‍വകലാശാലകള്‍ക്കെതിരെ സമരം നയിച്ചത്

പഴയ വിജയന്‍… !

സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ പോകുന്നത്..?പുതിയ വിജയന്‍..!

സര്‍വകലാശാലകള്‍ക്ക് സ്വയംഭരണ പദവി അനുവദിക്കരുത് എന്നു പറഞ്ഞത്..?

പഴയ വിജയന്‍..!

സ്വയം ഭരണ പദവിക്ക് എന്‍ഒസി കൊടുക്കുന്നത്….?

പുതിയ വിജയന്‍..!

ഗെയില്‍, വിഴിഞ്ഞം പദ്ധതികള്‍ നടപ്പാക്കുന്നത്?

പുതിയ വിജയന്‍…!

ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും എതിരേ സമരം ചെയ്തത്?

പഴയ വിജയന്‍…!

നിക്ഷേപത്തിന് വേണ്ടി വിദേശങ്ങളില്‍ പോകുന്നത്?

പുതിയ വിജയന്‍..!

മുതലാളിത്ത രാജ്യമായ അമേരികയെ പല്ലും നഖവും കൊണ്ട് എതിര്‍ത്തിരുന്നത്..?

പഴയ വിജയന്‍..!

അമേരികയില്‍ ചികിത്സയ്ക്ക് പോയത്..?

പുതിയ വിജയന്‍..!

ചുരുക്കം പറഞ്ഞാല്‍… പഴയ വിജയന്‍ ഒരു ഭയങ്കരന്‍ തന്നെ…! ഹ ഹ ഹ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക