വനിതാ ഡോക്ടറെ മെയില്‍ നേഴ്‌സ് പീഡിപ്പിച്ചതായി പോലീസില്‍ പരാതി. കോഴിക്കോടാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതിയാണ് പീഡനത്തിന് ഇരയായത്. നഴ്സായ തൃശൂര്‍ സ്വദേശി നിഷാം ബാബു എന്നയാള്‍ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 ന് നടന്ന സംഭവത്തില്‍ യുവതി കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയും പ്രതി നിഷാമും ജോലി ചെയ്തിരുന്നത്. കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. കോയമ്ബത്തൂരിലേക്കു കൊണ്ടുപോകാനെന്ന വ്യാജേന കോഴിക്കോട്ട് എത്തിച്ച്‌ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി 5 തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. ഒടുവില്‍ കെണിയില്‍ അകപ്പെട്ടെന്ന് മനസിലാക്കിയ യുവതി ഇയാളുടെ ഫോണ്‍നമ്ബര്‍ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍, പ്രതികാരമായി ഡോക്ടറുടെ നഗ്നചിത്രങ്ങള്‍ പ്രതി നിഷാം ബാബു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പോലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക