തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയാരോപണ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ പുറത്തു വരുമ്ബോള്‍ അത് സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ശരിക്കും വെട്ടിലാക്കുന്നവയാണ്. തന്റെ ഭരണത്തില്‍ അവതാരങ്ങങ്ങളും പവര്‍ ബ്രോക്കര്‍മാരും ഉണ്ടാകില്ലെന്ന് ഇടിക്കിടെ ആവര്‍ത്തിക്കുന്ന പിണറായിയുടെ വാക്കുകള്‍ എത്രത്തോളം പൊള്ളയാണെന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.എം ശിവശങ്കറും സ്വപ്‌നയും അടക്കമുള്ളവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ മുന്നില്‍ നിര്‍ത്തി പല ഇടപാടുകളും നടത്തിയെന്ന് സൂചിപ്പിക്കുന്നതാണ് എം ശിവശങ്കര്‍- സ്വപ്‌ന സുരേഷ് ചാറ്റുകള്‍.

സ്വപ്‌നയ്ക്ക് ജോലി കിട്ടാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെ ശരിക്കും ശിവശങ്കര്‍ ഉപയോഗിച്ചു എന്ന് ഈ ചാറ്റുകളില്‍ വ്യക്തമാണ്. ഇത് കൂടാതെ യുസഫലി എന്ന വ്യവസായിക്ക് എത്രത്തോളം ഈ സര്‍ക്കാറില്‍ സ്വാധീനമുണ്ടെന്നും സൂചിപ്പിക്കുന്നതാണ് ചാറ്റുകള്‍. സിഎം രവീന്ദ്രനും, എം ശിവശങ്കറുമാണ് സ്വപ്നക്ക് ജോലിക്ക് വേണ്ടി അന്വേഷണങ്ങളും ഇടപെടലുകളും നടത്തിയതെന്ന് വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വപ്‌ന- ശിവശങ്കര്‍ ബന്ധം വളരെ ദൃഢമായിരുന്നു എന്നു സൂചിപ്പിക്കുന്ന ചാറ്റുകളുമാണ് പുറത്തുവന്നത്. സ്വപ്‌ന ഭക്ഷണം കഴിച്ചോ ഉറങ്ങിയോ എന്നു പോലും കൃത്യമായി അന്വേഷിക്കുന്ന വ്യക്തിയായിരുന്നു എം ശിവശങ്കര്‍. സ്വസ്ഥമായി ഉറങ്ങിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും ശിവശങ്കര്‍ സ്വപ്‌നയോടായി പറയുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും സ്വപ്‌ന രാജിവെക്കുന്ന ഘട്ടത്തിലായിരുന്നു അവര്‍ക്ക് ജോലി ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മറ്റുള്ളവര്‍ ആരാഞ്ഞത്. സ്വപ്നക്ക് നോര്‍ക്കയുടെ സ്ഥാപനത്തില്‍ ജോലി നല്‍കുന്ന കാര്യങ്ങളടക്കം ഇപ്പോള്‍ പുറത്തുവന്ന വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിറയുന്നു.

സ്വപ്‌നയുടെ ജോലി നഷ്ടത്തില്‍ ആശ്വസിപ്പിക്കുന്ന ശിവശങ്കറിനെയും കാണാം. യു ലുക്ക് വെരി വെരി ഡൗണ്‍.. നിന്നെ ഇങ്ങനെ കാണുന്നത് എനിക്ക് സഹിക്കാന്‍ പറ്റുന്നില്ലെന്ന് ശിവശങ്കര്‍ ചാറ്റില്‍ പറയുന്നു. ഞാന്‍ എന്റെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.. എന്നാണ് ശുഭപ്രതീക്ഷയോടുള്ള സ്വപ്‌നയുടെ മറുപടി. സുഖമില്ലെന്ന സ്വപ്ന മറുപടി നല്‍കുമ്ബോള്‍ കുറച്ച്‌ ഉറങ്ങാനും ശിവശങ്കര്‍ ഉപദേശിക്കുകയും ചെയ്യുന്നു. ഒരു തളര്‍ന്നിരിക്കുന്ന വ്യക്തിയെ എത്രമാത്രം കെയര്‍ ചെയ്തു കൊണ്ട് സംസാരിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാക്കുകള്‍.

ഭക്ഷണം കഴിച്ചോ എന്ന സ്വപ്നയുടെ ചോദ്യത്തിന് കഞ്ഞി കുടിച്ചെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. താന്‍ സാന്‍ഡ് വിച്ച്‌ കഴിച്ചെന്ന് സ്വപ്നയും പറയുന്നു. ചാറ്റു തുടരുമ്ബോള്‍ സ്വപ്‌നയുടെ ജോലിക്കായി പരിശ്രമിക്കുന്ന ശിവശങ്കറിനെയും കാണാന്‍ കഴിയും. നോര്‍ക്കയുടെ സ്ഥാപനത്തില്‍ ജോലി ലഭിച്ചാല്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തേണ്ടി വരുമെന്നും ശിവശങ്കര്‍ സൂചന നല്‍കി. അനില്‍ ജോഷി, റോബിന്‍, നോര്‍ക്ക സിഇഒ തുടങ്ങിയവരുമായി സംസാരിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്. സ്വപ്‌നയുടെ പേര് താന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് സിഎമ്മിനോട് സംസാരിക്കാമെന്നം അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം എംഎ യൂസഫലിയാണെന്നും സ്വപ്ന ചാറ്റില്‍ ആരോപിക്കുന്നു. നോര്‍ക്കയിലെ ജോലിയും യൂസഫലി ഇടപെട്ട് മുടക്കുമെന്നും സ്വപ്‌ന ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും ശിവശങ്കര്‍ മറുപടി നല്‍കി.യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങള്‍.

നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്ബനിയില്‍ ജോലി നല്‍കാമെന്നാണ് ശിവശങ്കറിന്റെ വാഗ്ദാനം. എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അംഗീകരിച്ചെന്നും ശിവശങ്കര്‍ ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കര്‍ ഉറപ്പ് നല്‍കുന്നതായി കാണാന്‍ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക