അത്ഭുതക്കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ച്‌ ഇടുക്കിയിലെ ജനങ്ങള്‍. ഇവിടെ പഞ്ചായത്ത് നിര്‍മിച്ച കുഴല്‍ക്കിണറില്‍ നിന്ന് നിര്‍ത്താത്ത ജലപ്രവാഹമാണ്. കഞ്ഞിക്കുഴിക്കടുത്ത് ചുരുളിയിലാണ് ഈ അമ്ബരിക്കുന്ന കാര്യം സംഭവിച്ചിരിക്കുന്നത്.15 അടി ഉയരത്തിലാണ് വെള്ളം കുതിച്ച്‌ പൊങ്ങുന്നത്. ഇവിടെ പഞ്ചായത്ത് നിര്‍മിച്ച കുഴല്‍ക്കിണറാണിത്. ഇതില്‍ നിന്നാണ് വെള്ളം മുകളിലോട്ട് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഒരു ഫൗണ്ടനില്‍ നിന്ന് വെള്ളം വരുന്നതിന് സമാനമായിട്ടാണ് ഇവിടെ വെള്ളം ഉയര്‍ന്ന് വരുന്നത്.

പൊതു ശൗചാലയത്തിന് വെള്ളമെത്തിക്കുന്നതിന് വേണ്ടിയാണ് കുഴല്‍ക്കിണര്‍ സ്ഥാപിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്താണ് കുഴല്‍ക്കിണര്‍ നിര്‍മിച്ചത്. എന്നാല്‍ 320 അടി താഴ്ച്ചയില്‍ എത്തിയപ്പോഴേക്കും നിലയ്ക്കാത്ത ജലപ്രവാഹം മുകളിലേക്ക് ഉയരുകയായിരുന്നു.രണ്ട് ദിവസമായിട്ടും ഇവിടെ വെള്ളത്തിന്റെ പ്രവാഹം കുറഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് ഇവിടെ പത്തടി ഉയരത്തില്‍ പൈപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിന് മുകളിലൂടെയാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭൂഗര്‍ഗമേഖലയില്‍ നിന്നാണ് ഈ ജലം എത്തുന്നത്. റോഡിന്റെ സൈഡിലൂടെ ഒഴുകിയെത്തുന്ന ഈ വെള്ളം ചുരുളിയാറിലൂടെ പെരിയാറിലേക്കാണ് എത്തുന്നത്. വേനല്‍ കാലത്ത് ഇത് അത്ഭുതപ്രതിഭാസം കൂടിയാണ്.നിരവധി പേരാണ് ഈ കാഴ്ച്ച കാണാന്‍ ചുരുളിയിലേക്ക് എത്തുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് നേരത്തെ ജലക്ഷാമം നേരിടുന്നത് പരിഹരിക്കാന്‍ അഞ്ച് കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചിരുന്നു. അതിലൊന്നാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്തായാലും ഫോട്ടോ എടുക്കുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കഞ്ഞിക്കുഴിയിലെ ചുരുളി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക