വയനാട് മുട്ടില്‍ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകടത്തില്‍ മരിച്ച ഷെരീഫിന്റെ ഓട്ടോയില്‍ രാഹുല്‍ യാത്ര ചെയ്തിട്ടുണ്ട്. ഷെരീഫുമായുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് വയനാട് എംപിയായ രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അനുശോചനം കുറിച്ചത്.

കേരളത്തിലെ വയനാട്ടില്‍ നടന്ന ദാരുണമായ റോഡപകടത്തിന്റെ വാര്‍ത്ത അഗാധമായ അസ്വസ്ഥതയുണ്ടാക്കി. അപകടത്തില്‍ മരിച്ച ഷെരീഫ് വി.വി, അമ്മിണി എന്നിവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021 ഏപ്രിലില്‍ എന്റെ വയനാട് സന്ദര്‍ശന വേളയില്‍ ഷെരീഫ്ജിയുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ വിനയവും വിവേകവും തൊഴിലാളിവര്‍ഗത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച്‌ എനിക്ക് അടുത്തറിയാന്‍ കാരണമായി. അദ്ദേഹത്തിന്റെ തളരാത്ത ആത്മാവ് എനിക്ക് എന്നും പ്രചോദനമായിരിക്കും.- രാഹുല്‍ ഗാന്ധി കുറിച്ചു.

https://m.facebook.com/story.php?story_fbid=pfbid02CTyfNbrgPAZWyn2BcHSNdgEAxnrDMWPowD7epjf2T5tgRy5E2PtrGAQspNqRwiLMl&id=100044282536870&mibextid=Nif5oz

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക