ദിവസവും നിരവധി പാചക വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇങ്ങനെയൊക്കെ ഭക്ഷണം ഉണ്ടാക്കാമോ എന്ന ആശ്ചര്യപ്പെട്ടുന്ന തരത്തിലാണ് പല വിഡിയോകളും. എന്നാല്‍ അതില്‍ നിന്നുമൊക്കെ വ്യത്യസ്തമായി ഒരു ക്യൂട്ട് ഷെഫിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഷെഫ് എന്ന് പറ‍ഞ്ഞാല്‍ അതേ കെട്ടിലും മട്ടിലുമാണ് ഈ കൊച്ചുമിടുക്കന്‍ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നീല ഷര്‍ട്ടും പാന്‍സും അതിനോട് യോജിക്കുന്ന തരത്തില്‍ ഒരു കുഞ്ഞ് ഷെഫിന്റെ തൊപ്പിയും ധരിച്ചിട്ടുണ്ട്. വിറക് അടുപ്പിലാണ് പാചകം. എഗ് സാന്‍വിച്ചാണ് ഇന്നത്തെ വിഭവം. വളരെ അടുക്കും ചിട്ടയിലുമാണ് പാചകം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെറിയൊരു സ്റ്റൂളിലിരുന്ന് തന്റെ പൊക്കത്തിന് അനുസരിച്ച്‌ അടുപ്പിന്റെ പൊക്കവും ക്രമീകരിച്ചിട്ടുണ്ട്. ഒരു വശത്ത് റൊട്ടി ചൂടാക്കാന്‍ മൂടിവെച്ച ശേഷം മറുഭാഗത്ത് എണ്ണയൊഴിച്ച്‌ മുട്ട ഓംലെറ്റ് റെഡിയാക്കി അതിനിടെ മൂടി തുറന്ന് റൊട്ടി തിരിച്ചും മറിച്ചുമിട്ട് ചൂടാക്കാന്‍ മറന്നില്ല. ഓംലെറ്റ് റെഡിയായ ശേഷം അതിലേക്ക് റെഡ് സോസ് ഒഴിച്ച്‌ റൊട്ടി കൈകൊണ്ട് തന്നെ കീറി നടുക്ക് ഓംലെറ്റും വെച്ച്‌ സ്വന്തമായി തന്നെ രുചിയും നോക്കി.

നിമിഷനേരം കൊണ്ട് കുട്ടി ഷെഫിന്റെ വിഡിയോ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. നിരവധി പേരാണ് കുട്ടിയെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. ഈ പ്രായത്തില്‍ കുട്ടികള്‍ പൊതുവെ ഇങ്ങനെയൊന്നും പരീക്ഷിക്കാറില്ല. എന്നാല്‍ വളരെ പരിചയസമ്ബന്നനെ പോലെയാണ് അവന്‍ സാന്‍വിച്ച്‌ ഉണ്ടാക്കുന്നതെന്നും അവന്റെ കഴിവാണ് ഈ വിഡിയോയില്‍ കാണുന്നതെന്നായിരുന്നു ഒരു കമന്റ്. മികച്ച കുക്ക് എന്ന തരത്തിലുള്ള കമന്റുകളാണ് ഭൂരിഭാഗവും. നാല് ലക്ഷത്തോളം ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക