തലനാരിഴയ്‌ക്ക് ജീവന്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ തമിഴ് നടന്‍ വിശാല്‍. പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വലിയ അപകടത്തെക്കുറിച്ച്‌ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് താരം. ‘ഏതാനും നിമിഷങ്ങളുടെയും ഇഞ്ചുകളുടെയും വ്യത്യാസത്തില്‍ ജീവന്‍ തിരികെകിട്ടി. സര്‍വശക്തന് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് താരം സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിറയെ ആളുകളുടെ കൂട്ടത്തില്‍ വിശാല്‍ തറയില്‍ കിടക്കുന്ന രംഗമാണ് ചിത്രീകരണത്തിനിടയിലാണ് സംഭവം. ഇതിനിടെ പുറകുവശത്തുനിന്ന് ഒരു ട്രക്കിന്റെ നിയന്ത്രണം വിട്ട വിശാലിന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ആളുകള്‍ ഓടിമാറുന്നതും താരത്തെ ഒരാള്‍ വലിച്ചുമാറ്റുന്നതും കാണാം. മാത്രമല്ല, നിമിഷനേരങ്ങളുടെ വ്യത്യാസത്തില്‍ ട്രക്ക് ഓടിച്ചിരുന്നയാള്‍ വാഹനം മതിലിലേയ്‌ക്ക് ഇടിച്ചുകയറ്റിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന എസ് ജെ സൂര്യയും അപകടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിഴലിഴ വ്യത്യസത്തിലാണ് ജീവന്‍ തിരിച്ചു കിട്ടിയത്. ലോറി ദിശമാറിയാണ് വന്നിരുന്നെങ്കില്‍ ട്വീറ്റ് ചെയ്യാന്‍ രണ്ടുപേരും ഉണ്ടാകില്ലായിരുന്നു. ദൈവത്തിന് നല്കി എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക