യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. യുകെയില്‍‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആണ് നേഹ. കുടുംബം ഏറെ നാളായി ബ്രൈറ്റണില്‍ താമസിക്കുകയാണ്.

കോട്ടയം പാലാ സ്വദേശി ബിനില്‍ ബേബിയുമായി 2021 ഓഗസ്റ്റിലാണ് വിവാഹിതയാവുന്നത്. യുകെയില്‍ നിന്ന് ഭര്‍ത്താവ് ജോലി ചെയ്യുന്ന ഓസ്‍ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. യാത്രയുടെ ഭാഗമായി സുഹൃത്തുക്കള്‍ക്കായി നല്‍കി വിടവാങ്ങല്‍ പാര്‍ട്ടിയ്ക്കു ശേഷം മടങ്ങിയെത്തിയതായിരുന്നു നേഹ. രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്ബ് മരണം സംഭവിച്ചിരുന്നു. നേഹയുടെ നിര്യാണത്തില്‍ യുകെ ബ്രൈറ്റണിലെ മലയാളി അസോസിയേഷന്‍ അനുശോചിച്ചു. കഴിഞ്ഞ ദിവസമാണ് ബസ് കാത്തു നില്‍ക്കുകയായിരുന്ന മലായാളി വിദ്യാര്‍ത്ഥി കാറിടിച്ചു മരിച്ചു എന്ന വാര്‍ത്ത വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക