കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് പത്തൊന്‍പതുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരിയിലാണ് സംഭവം. കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ആണ് സംഭവം.

കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ കാല്‍ തെറ്റി വീഴുകയായിരുന്നു പത്തൊന്‍പതുകാരനായ അതിഥി തൊഴിലാളി. ബിഹാര്‍ വെസ്റ്റ് ചംമ്ബാരന്‍ സ്വദേശി ഭരത് യാദവിന്‍റെ മകന്‍ വര്‍മ്മാനന്ദ് കുമാറാണ് മരണപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തിന് പിന്നാലെ സ്ഥലത്തെ പൊലീസ് എത്തി അന്വേഷണം നടത്തുകയാണ്. അപകട മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക