ചെന്നൈ: ഡിഎംകെ മുന്‍ എംപി ഡി.മസ്താന്റെ (66) കൊലപതകത്തില്‍ സഹോദര പുത്രിയെ അറസ്റ്റ് ചെയ്തു. കൊലപതകത്തില്‍ മുഖ്യപ്രതിയായ ഇളയ സഹോദരന്‍ ഗൗസ് പാഷയുടെ മകള്‍ ഹരീദ ഷഹീനയെ (26) പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചനക്കേസിലാണ് ഹരീദയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഹരീദയുടെ പിതാവും മസ്താന്റെ സഹോദരനുമായ ഗൗസ് പാഷയാണ് കൊലപതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിരുന്നു.

പണം ഇടപാടാണ് കൊലപാതകത്തിന് കാരണം. കേസില്‍ ഗൗസ് പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മരുമകനും മസ്താന്റെ കാര്‍ ഡ്രൈവറുമായിരുന്ന ഇമ്രാന്‍ പാഷയുടെ സഹായത്തോടെയായിരുന്നു കൊലപാതകം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22നാണ് മസ്താന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ കാര്‍ ഡ്രൈവര്‍ ഇമ്രാന്‍, സുല്‍ത്താന്‍ അഹമ്മദ്, നസീര്‍, തൗഫീഖ്, ലോകേഷ് എന്നിവര്‍ ആദ്യം അറസ്റ്റിലായി. പിന്നീടാണ് സഹോദരന്റെ പങ്കുതെളിഞ്ഞത്. മസ്താന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മകന്‍ ഷാനവാസാണ് പരാതി നല്‍കിയത്. കടമായി നല്‍കിയ പണം തിരികെ ചോദിച്ചതാണ് കൊലക്ക് കാരണമെന്നും പ്രതികള്‍ പോലീസി നോട് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മാസം 22നു ചെന്നൈയില്‍ നിന്നു ചെങ്കല്‍പ്പെട്ടിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായാണ് മസ്താന്‍ മരിച്ചതെന്നാണ് ഡ്രൈവര്‍ ഇമ്രാന്‍ ആദ്യംപോലീനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ മകന്‍ സിനെ സമീപിച്ചു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇമ്രാന്റെ മൊഴി തെറ്റാണെന്ന്പോലീസിന് വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് വ്യക്തമായി. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇമ്രാന്‍ കുറ്റം സമ്മതിച്ചു.

മസ്താനില്‍ നിന്നു വാങ്ങിയ 15 ലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. എഐഎഡിഎംകെയിലെ ശക്തനായ ന്യൂനപക്ഷ നേതാവായിരുന്നു ഡോക്ടറായ മസ്താന്‍. 1995ല്‍ രാജ്യസഭാ എംപിയായി. പിന്നീട് ഡിഎംകെയില്‍ ചേര്‍ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക