മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് ജോജു ജോർജ്. രാഷ്ട്രീയ വിവാദങ്ങളിൽ ഉൾപ്പെട്ടുവെങ്കിലും താരത്തിന്റെ പ്രേക്ഷക മനസ്സുകളിലെ സ്ഥാനത്തിന് ഇടിവ് തട്ടിയിട്ടില്ല. ജോസഫ് എന്ന സിനിമയിലൂടെ നായകസ്ഥാനത്തേക്ക് ഉയർന്ന ജോജു പിന്നീട് പൊറിഞ്ചു മറിയം ജോസിലെ പ്രകടനത്തിലൂടെ ഒരു മിനിമം ഗ്യാരണ്ടിയുള്ള നായക നടനായി മാറി. ഏറ്റവും പുതിയതായി റിലീസ് ചെയ്ത ഇരട്ടയും തിയേറ്ററുകളിൽ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.

ഒരു സാധാരണക്കാരൻ ഇമേജാണ് ജോജുവിന് പ്രേക്ഷക മനസ്സുകളിൽ ഉള്ളത്. മനസ്സിൽ തോന്നുന്നത് വിളിച്ചുപറയുന്ന താരജാഡകൾ ഇല്ലാത്ത താരമെന്നും അദ്ദേഹം വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തെപ്പോലെ തന്നെ ജാഡകൾ ഇല്ലാത്ത ഒരു വ്യക്തിയാണ് ജോജുവിന്റെ ഭാര്യ എന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജോജുവിനൊപ്പം വാഹനത്തിൽ കയറാൻ എത്തുമ്പോൾ മാധ്യമപ്രവർത്തകരോട് ജോജുവിന്റെ പത്നി നടത്തുന്ന പ്രതികരണവും ലാളിത്യം നിറഞ്ഞതാണ്. വീഡിയോ ചുവടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക