മുഖ്യമന്ത്രിയുടെ പൊലീസ് അകമ്ബടിവാഹനത്തിന്‍റെ അമിത വേഗതയില്‍ പാലാ ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യല്‍ കോടതി മാജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ട്‌ തേടി.പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്ബടി വാഹനം അപകടരമായ രീതിയില്‍ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ് എച്ച്‌ ഒയോട് കോടതി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്.

മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉള്‍പ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്ബടി വാഹനം കടന്ന് പോയത്.സംഭവത്തില്‍ കുറുവിലങ്ങാട് എസ് എച്ച്‌ ഒ യെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യല്‍ കോടതി മജിസ്‌ട്രേറ്റ് ജി പദ്മകുമാര്‍ റിപ്പോര്‍ട്ട്‌ തേടിയത്.സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ 17 ന് മുന്‍പ് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക