ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിയോടേറ്റ തോല്‍വിയോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. തോറ്റെങ്കിലും മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്‌റ്റേഴസ്. 18 മത്സരങ്ങളില്‍ 31 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്. ഇത്രയും മത്സരങ്ങളില്‍ 28 പോയിന്റുള്ള ബംഗളൂരു അഞ്ചാം സ്ഥാനത്താണ്.

ബ്ലാസ്റ്റേഴ്‌സിന് ഇനി ശക്തരായ എടികെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ്‌സി എന്നിവരെയാണ് നേരിടാനുള്ളത്. തോല്‍വിക്കിടെയ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞ ചിലര്‍ ബംഗളൂരു എഫ്‌സി ആരാധകനെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് വീഡിയോയില്‍. ബിഎഫ്‌സി ആരാധകന്‍ ചെറുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും കൂട്ടമായുള്ള ആക്രമണത്തില്‍ നിന്ന് നിസ്സഹായനായി. പിന്നീട് ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. ബിഎഫ്‌സി ആരാധകനൊപ്പമുണ്ടായിരുന്ന മറ്റുചിലര്‍ക്കും അടിയേറ്റും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കാണാം

കടുത്ത വിമര്‍ശനമാണ് ട്വിറ്ററില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിനെതിരെ ഉയരുന്നത്. അക്രമത്തിന് കാരണമായവരെ ഇനിയും സ്റ്റേഡിയത്തില്‍ കയറ്റരുതെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ സീസണില്‍ ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണികളുണ്ടായിരുന്നത് ഇന്നലത്തെ മത്സരത്തിനായിരുന്നു, 28001 പേരാണ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത്. ഇത്രയും കാണികളുണ്ടായിട്ടും യാതൊര സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.

ആദ്യപകുതിയില്‍ റോയ് കൃഷ്ണ നേടിയ ഗോളിലാണ് ബിഎഫ്സിയുടെ വിജയം. സീസണില്‍ ബംഗളൂരുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ജയിച്ചിരുന്നേല്‍ മഞ്ഞപ്പടയ്ക്ക് പ്ലേ ഓഫിലെത്താമായിരുന്നു. നിര്‍ണായക മത്സരത്തിന്റെ ആദ്യപകുതിയില്‍ 32-ാം മിനുറ്റില്‍ നേടിയ മുന്‍തൂക്കം നിലനിര്‍ത്തുകയായിരുന്നു സ്വന്തം തട്ടകത്തില്‍ ബംഗളൂരു എഫ്സി. ഹാവി ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണ സ്‌കോര്‍ ചെയ്തതോടെ ആദ്യപകുതി ബംഗളൂരുവിന്റെ മുന്‍തൂക്കത്തോടെ അവസാനിച്ചു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ വിടവിലൂടെയായിരുന്നു റോയ് കൃഷ്ണയുടെ വിജയ ഗോള്‍. മറുവശത്ത് സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇരുപകുതിയിലും വലചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 73-ാം മിനുറ്റില്‍ കെ പി രാഹുലിനെയും 82-ാം മിനുറ്റില്‍ സഹല്‍ അബ്ദുല്‍ സമദിനേയും പിന്‍വലിച്ച്‌ പകരക്കാരന്‍ വന്നിട്ടും പ്രയോജനമുണ്ടായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക