വായ്പ അപേക്ഷിക്കാനെത്തിയ യുവതിയെ മാനേജര്‍ കടന്നു പിടിച്ചതായി പരാതി. തിരുവനന്തപുരം വെമ്ബായം സര്‍വീസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജര്‍ സുനില്‍ കുമാറിനെതിരെയാണ് പരാതി. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ യുവതിയാണ് പരാതി നല്‍കിയത്. കടന്നു പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തതായാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിക്കും യുവതി പരാതി നല്‍കി. സംഭവത്തില്‍ സുനില്‍കുമാര്‍ ക്ഷമാപണം നടത്തിയതിന്റെ ശബ്ദരേഖ പുറത്തെത്തിയിട്ടുണ്ട്. സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതി ജനുവരി 10 ന് ആദ്യം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സുനില്‍കുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടയിലാണ് സുനില്‍ കുമാര്‍ യുവതിയെ ഫോണില്‍ വിളിച്ച്‌ മാപ്പപേക്ഷിക്കുന്നത്.സുനില്‍ കുമാറും സിപിഎം പ്രവര്‍ത്തകനാണ്. പാര്‍ട്ടിയില്‍ നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഈ മാസം 9നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സുനില്‍ കുമാര്‍ ഇപ്പോള്‍ ഒളിവിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക