കോഴിക്കോട് മണാശ്ശേരിയില്‍ ഇരുചക്രവാഹനത്തില്‍ ട്രിപ്പിള്‍സ് എടുത്ത് വിദ്യാര്‍ത്ഥിനികളുടെ സ്കൂട്ടര്‍ യാത്ര. നിയമം ലംഘിച്ച്‌ യാത്ര ചെയ്ത ഇരുചക്രവാഹനം ബസിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെല്‍മറ്റില്ലാതെ മൂന്ന് പെണ്‍കുട്ടികള്‍ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

മണാശ്ശേരി നാല്‍ക്കവലയില്‍ പട്ടാപ്പകലാണ് സംഭവം. ട്രിപ്പിള്‍സ് അടിച്ചെത്തിയ വിദ്യാര്‍ത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച്‌ കടക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തി. വിദ്യാര്‍ത്ഥിനികളെ കണ്ട് ഡ്രൈവര്‍ ബസ് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. ബാലന്‍സ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടില്‍ പോകുന്ന വിദ്യാര്‍ത്ഥികളെയും ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക