മുംബൈ: കബഡി ടൂര്‍ണമെന്റ് കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച മുംബൈയിലെ മലാഡിലാണ് ദാരുണ സംഭവം. ഗോരേഗാവ് വിവേക് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി കീര്‍ത്തിക് രാജ് മല്ലന്‍ (20) ആണ് മരിച്ചത്.

മലാഡില്‍ നടന്ന ടൂര്‍ണമെന്റില്‍ വിവേക് കോളജും ആകാശ് കോളേജും തമ്മിലായിരുന്നു മത്സരം. എതിര്‍ടീമിനെ തൊടാന്‍ അവരുടെ കളത്തിലേക്ക് പോയ കീര്‍ത്തിക് രാജിനെ ആകാശ് കോളജ് ടീം പിടികൂടിയിരുന്നു. തുടര്‍ന്ന് കളിയില്‍നിന്ന് പുറത്തായ താരം ബൗണ്ടറി ലൈനിന് പുറത്തേക്ക് പോകുമ്ബോള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുടീമംഗങ്ങളും ഉടന്‍ ഓടിയെത്തി താങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. വിദ്യാര്‍ഥികള്‍ ഉടന്‍ തന്നെ മലാഡ് പൊലീസില്‍ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മലാഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

‘ഹൃദയാഘാതമാണെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതേക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ കഴിയൂ’ -പൊലീസ് അറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ശതാബ്ദി ആശുപത്രിയിലേക്ക് മാറ്റി.മുംബൈ ഗോരേഗാവ് സന്തോഷ് നഗര്‍ സ്വദേശിയാണ് മരിച്ച കീര്‍ത്തിക് രാജ് മല്ലന്‍. കബഡി മത്സരം വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇതില്‍ യുവാവ് കളിക്കുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതും കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക