മലയാളി ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പാലക്കാട് അയിലൂര്‍ തിരുവഴിയാട് ഇടപ്പാടം വീട്ടില്‍ മണികണ്ഠന്റെ മകന്‍ വിനുവാണ് (37) മരിച്ചത്. ഛത്തീസ്ഗഢിലെ ബിജാപൂരില്‍ സി.ആര്‍.പി.എഫ്. (സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്) ജവാനാണ് വിനു. ജവാന്‍ സ്വയം വെടിവെച്ച്‌ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മാവോവാദിസാന്നിധ്യമുള്ള ബിജാപൂര്‍ ജില്ലയിലെ 85-ാം ബറ്റാലിയനില്‍ അംഗമാണ് വിനു. മൂന്നുദിവസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ജോലിക്ക് ഹാജരാകുന്നതിനുമുന്‍പ് ബാരക്കിനുള്ളില്‍ കയറിയ വിനു തോക്ക് ഉപയോഗിച്ച്‌ സ്വയം വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മ: വത്സല. ഭാര്യ: റോഷ്ന. മക്കള്‍: ദിയ, യദു. സഹോദരി: മിനിമോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക