മകളെ കാണാനെത്തിയ ആളെ മുന്‍ ഭാര്യയുടെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പേരൂര്‍ക്കട അമ്ബലമുക്ക് സ്വദേശി അനില്‍കുമാറിനാണ് (43) പരിക്കേറ്റത്. ഭാര്യയും മകളും രണ്ടാം ഭര്‍ത്താവ് സജീവനൊപ്പമാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മകളെ കാണാന്‍ അനില്‍കുമാര്‍ സജീവിന്റെ വീട്ടിലെത്തിയത്.

തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സജീവ് അനില്‍കുമാറിനെ കുത്തുകയുമായിരുന്നു.അനിലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്ത സജീവിനെ (48) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക