2023 ജനുവരി മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്ബോള്‍ മാരുതി സുസുക്കിയുടെ താങ്ങാനാവുന്ന ഏഴ് സീറ്റര്‍ കാറായ ഇക്കോ വന്‍ വില്‍പ്പനയാണ് നേടിയത്. 2023 ജനുവരിയില്‍ മാരുതി സുസുക്കി ഇക്കോ വാനിന്റെ 11,709 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 10,528 യൂണിറ്റുകള്‍ ആണ് വിറ്റഴിച്ചത്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ കമ്ബനി 107,844 യൂണിറ്റുകള്‍ വിറ്റു, 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ കമ്ബനി 89,934 യൂണിറ്റുകള്‍ വിറ്റു.

അപ്‌ഡേറ്റ് ചെയ്‍ത ഇക്കോ എംപിവി ഇന്ത്യന്‍ വിപണിയില്‍ 5.13 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഏകദേശം 13 വകഭേദങ്ങളിലാണ് ഇത് വില്‍ക്കുന്നത്. 5-സീറ്റര്‍ കോണ്‍ഫിഗറേഷന്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷന്‍, കാര്‍ഗോ, ടൂര്‍, ആംബുലന്‍സ് വകഭേദങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പെട്രോള്‍ കൂടാതെ സിഎന്‍ജി പവര്‍ട്രെയിനുകള്‍ക്കൊപ്പമാണ് ഈ എംപിവി വില്‍ക്കുന്നത്. എല്ലാ മാസവും ഈ ഇക്കോ വാനിന്‍റെ വില്‍പ്പന പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാരുതി സുസുക്കി ഇക്കോയുടെ ഏറ്റവും വലിയ പ്രത്യകതകളിലൊന്നാണ് മൈലേജ്. സിഎന്‍ജി പതിപ്പില്‍ പുതിയ ഇക്കോ 26.78 km/kg മൈലേജ് നല്‍കുന്നു. പുതിയ 2022 മാരുതി സുസുക്കി ഇക്കോ വാന്‍ ടൂറിംഗും കാര്‍ഗോയും ഉള്‍പ്പെടെ ഒരു വാണിജ്യ വാഹനമായും വില്‍ക്കുന്നു. വിലയെക്കുറിച്ച്‌ പറയുകയാണെങ്കില്‍, മാരുതി സുസുക്കി ഇക്കോയുടെ 5 സീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ വില 5.13 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം), അതേസമയം മാരുതി സുസുക്കി ഇക്കോയുടെ സിഎന്‍ജി വേരിയന്റിന്റെ വില 6.44 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം) ആരംഭിക്കുന്നത്.

1.2 ലിറ്റര്‍, കെ12സി, ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് മാരുതി സുസുക്കി ഇക്കോയ്ക്ക് കരുത്തേകുന്നത്. ഇത് 80 ബിഎച്ച്‌പി പരമാവധി കരുത്തും 104.4 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മറുവശത്ത്, മാരുതി സുസുക്കി ഇക്കോയുടെ സിഎന്‍ജി വേരിയന്റ് ഇപ്പോഴും അതേ 71 ബിഎച്ച്‌പി പരമാവധി കരുത്തും 95 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ, രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ഒരു സ്റ്റാന്‍ഡേര്‍ഡ് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഇണചേരുന്നു.മാരുതി സുസുക്കി ഇക്കോ വാനിന്റെ സിഎന്‍ജി പതിപ്പ് 26.78 km/KG മൈലേജ് നല്‍കുന്നു, അതേസമയം Eeco വാനിന്റെ പെട്രോള്‍ പതിപ്പ് 19.71 കിമീ/ലി. മൈലേജ് നല്‍കുന്നു.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ചൈല്‍ഡ് ലോക്ക്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇല്യൂമിനേറ്റഡ് ഹസാര്‍ഡ് സ്വിച്ച്‌ തുടങ്ങിയവ ഉള്‍പ്പെടുന്ന കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ പുതിയ ഇക്കോയില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മെറ്റാലിക് ബ്രിസ്ക് ബ്ലൂ, സോളിഡ് വൈറ്റ്, പേള്‍ മിഡ്നൈറ്റ് ബ്ലാക്ക്, മെറ്റാലിക് സില്‍ക്കി സില്‍വര്‍, മെറ്റാലിക് ഗ്ലിസ്റ്റനിംഗ് ഗ്രേ എന്നീ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഈ വാഹനം സ്വന്തമാക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക