വിദ്യാർഥികളുടെ കലാപരിപാടികൾ കൊണ്ട് ആഘോഷമാകേണ്ട വേദിയിൽ നടന്നത് കൂട്ടത്തല്ല്. കോട്ടയം മാന്നാനം കെ. ഇ കോളേജിൽ നടന്ന ആർട്സ് ഫെസ്റ്റിവൽ ആണ് അടിയിൽ കലാശിച്ചത്. വിദ്യാർത്ഥികൾ തമ്മിലടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ തന്നെ പകർത്തിയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടി തടയാൻ അധ്യാപകരും കോളേജ് മാനേജ്മെന്റിലെ വൈദികരും അടക്കം ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നും വീഡിയോയിൽ വ്യക്തമായിട്ടുണ്ട്. ലോഹയിട്ട വൈദികരും പെൺകുട്ടികളും അടക്കം നോക്കി നിൽക്കുമ്പോഴാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക