ഹെല്‍മറ്റ് ധരിച്ച്‌ മുഖം മറച്ച്‌ ബൈക്കിലെത്തി കവര്‍ച്ച നടത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇത്തരം അപ്രതീക്ഷിതമായ ആക്രമണങ്ങളില്‍ ഭൂരിഭാഗം ആളുകളും പകച്ചുപോകുന്നത് കൊണ്ട് ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയാറില്ല. ഇപ്പോള്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്താന്‍ വന്ന രണ്ടംഗ സംഘത്തെ ‘പഞ്ഞിക്കിടുന്ന’ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

റോഡരികിലൂടെ നടന്നുപോകുകയാണ് ദമ്ബതികള്‍. ഇവരെ ലക്ഷ്യമാക്കി രണ്ടംഗ അക്രമിസംഘം ബൈക്കിലെത്തി. യുവതിയുടെ കൈയില്‍ ഉള്ളത് കവരാന്‍ എത്തിയ സംഘത്തെ കണ്ട് ഭയന്ന് യുവതി ഓടി. എന്നാല്‍ ഇതില്‍ പകച്ചുനില്‍ക്കാതെ യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാവ് രണ്ടംഗ സംഘത്തെ ധീരമായി നേരിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.യുവാവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ടംഗ സംഘം ശ്രമിക്കുന്നുണ്ടെങ്കിലും വിടാതെ പിന്തുടര്‍ന്ന് തുടര്‍ച്ചയായി യുവാവ് ആക്രമിക്കുന്നതാണ് ദൃശ്യത്തെ വൈറലാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക