കേരളത്തിലെ പ്രതിനിധിയായി രാജ്യസഭയില്‍ പ്രസംഗിച്ച എ.എ റഹീം എം.പിയെ ട്രോളി സോഷ്യല്‍ മീഡിയ. റഹീം യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പാടുപെടുന്നത് കാണുമ്ബോള്‍ മലയാളികള്‍ക്ക് തീര്‍ത്തും അപമാനകരമാണെന്ന് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നു. ബി.ജെ.പി നേതാക്കന്മാരുടെ മുന്നില്‍ ഇംഗ്ലീഷ് അറിയാതെ തപ്പിത്തടയുന്ന റഹീമിനെ കാണുമ്ബോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്, ‘അറിയില്ലെങ്കില്‍ ഹിന്ദിയില്‍ പ്രസംഗിച്ച്‌ കൂടെ? അതുമല്ലെങ്കില്‍ മലയാളത്തില്‍ പറഞ്ഞാലും പോരേ?’ എന്നാണ്.

ഡോക്ടറേറ്റ് നേടിയ ആള് കൂടിയാണ് റഹീം എന്നതാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങളുടെ മറ്റൊരു കാരണം. രാജ്യസഭയില്‍ അത്രയും ജനപ്രതിനിധികളുടെ ഇടയില്‍ നിന്നും താന്‍ ഉദ്ദേശിച്ച കാര്യം വ്യക്തമായി പറഞ്ഞ് ഫലിപ്പിക്കാന്‍ റഹീമിന് കഴിഞ്ഞില്ലെന്നത് കഷ്ടമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം, റഹീമിനെ പിന്തുണച്ച്‌ സൈബര്‍ സഖാക്കളും കളം നിറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് അറിയില്ല എന്നത് ഒരു തെറ്റല്ലെന്നാണ് ഇവരുടെ പക്ഷം. ഇവരോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത് ‘മലയാളത്തില്‍ പ്രസംഗിക്കാമായിരുന്നല്ലോ? മാതൃഭാഷ അല്ലേ എന്നാണ്’.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഗുജറാത്ത് കലാപത്തെക്കുറിച്ച്‌ ബി.ബി.സി നിര്‍മിച്ച വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടതുസംഘടനകളുടെ നീക്കം തടയുമെന്ന് യുവമോര്‍ച്ച അറിയിച്ചപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് അവര്‍ ചെയ്യട്ടെയെന്ന് റഹീം പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു. ഡോക്യുമെന്ററി തടഞ്ഞത് മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ ഉള്ള കടന്നു കയറ്റമാണെന്നും, അതിനെതിരെ സ്വാഭാവികമായ പ്രതിഷേധമുയരുമെന്നും റഹീം പറഞ്ഞു. സംഘര്‍ഷം ഉണ്ടാക്കുക എന്ന താല്‍പര്യം ഡിവൈഎഫ്‌ഐക്കില്ല. അതല്ല ഡിവൈഎഫ്‌ഐയുടെ ലക്ഷ്യം. സംഘര്‍ഷം ബിജെപി അജന്‍ഡയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക