എത്രയോ രസകരമായ വീഡിയോകള്‍ നമ്മള്‍ നിത്യവും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. പലതും നമ്മളെ വളരെയധികം ചിരിപ്പിക്കുന്നവയാകും. നമ്മളെ അത്ഭുതപ്പെടുത്തുന്ന നിരവധി വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വരാറുണ്ട്. മനുഷ്യരുടെ മാത്രമല്ല ഇപ്പോള്‍ മൃഗങ്ങളുടെ വീഡിയോയ്ക്കും കാഴ്ചക്കാര്‍ വളരെ കൂടുതലാണ്. സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണാറുള്ളതില്‍ തന്നെ വളരെ വേഗത്തില്‍ വൈറലാകുന്നൊരു വിഭാഗം വീഡിയോകളാണ് വിവാഹ വീഡിയോകള്‍. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍, ആഘോഷങ്ങള്‍, ഒത്തുചേരലുകള്‍, ചടങ്ങുകള്‍ അങ്ങനെ കാണാന്‍ വളരെ രസകരമായ ഒരുപാട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയും.

പൊതുവെ കാണുന്ന ആള്‍ക്കാരില്‍ സന്തോഷമോ ചിരിയോ നിറയ്ക്കുന്ന വീഡിയോകളാണ് ഇവയൊക്കെ തന്നെ. അതുകൊണ്ട് തന്നെയാകാം ഇവയ്ക്ക് ഒരുപാട് കാഴ്ചക്കാരുണ്ടാകുന്നതും. ഇപ്പോഴിതാ അത്തരത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിവാഹ വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. വിവാഹ വേദിയില്‍ കുറേ കുട്ടികള്‍ നൃത്തം ചെയ്യുന്നുണ്ട്. ഇവര്‍ക്കൊപ്പം ചുവടുവയ്ക്കുന്ന വധുവിനെ വീഡിയോയില്‍ കാണാം. എല്ലാം മറന്ന് വളരെ സന്തോഷവതിയായി ആഘോഷിക്കുകയാണ് വധു തന്റെ വിവാഹ ദിവസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വരന്‍ അല്‍പം നാണത്തോടെയാണ് വിവാഹ വേദിയില്‍ നില്‍ക്കുന്നതെന്ന് കാണാം. വധുവിന്റെ ഡാന്‍സ് നോക്കിനില്‍ക്കുന്ന വരന്‍റെ മുഖത്തെ ചിരിയെ കുറിച്ചും കാഴ്ചക്കാര്‍ കമന്‍റ് ചെയ്തിരിക്കുന്നു. നൃത്തം ചെയ്യാന്‍ അറിയില്ലെങ്കിലും വരന്‍ വധുവിന്‍റെ നൃത്തം ആവോളം ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. അതിനിടെ നൃത്തം ചെയ്യാന്‍ വധു വരനെയും ക്ഷണിക്കുന്നത് വീഡിയോയില്‍ കാണാം. പക്ഷേ വരന്‍ അതിന് തയാറാകുന്നില്ല. വേദിയിലിരിക്കുന്ന മറ്റുള്ളവരെ നൃത്തം ചെയ്യാനായി വരന്‍ ക്ഷണിക്കുന്നതും കാണാം.

i_love_yau_1430 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതിനോടകം ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്. 2022 ഡിസംബറില്‍ പങ്കുവെച്ച വീഡിയോയാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക