ജീവിതം ഒരു പ്രഹേളികയാണെന്നത് എന്നോ കേട്ടുമറന്ന ഒരു നാടക ഡയലോഗാണ്. എന്നാല്‍, ആ പ്രഹേളികയിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും ശ്രമിക്കുന്നത് ജീവിതം എന്തിന് എന്നുള്ളതിന്റെ ഉത്തരമല്ല, അത് എത്രനാള്‍ എന്നതിന്റെ ഉത്തരമാണ്. ഓരോ മനുഷ്യനും ജീവിക്കുന്നത് മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. മരണം എന്നത് ഒരു സത്യമാണെന്ന് മനസ്സിലാക്കുമ്ബോഴും തനിക്കത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുകയും ചെയ്യും.

ഇനിയും എത്രനാള്‍ എന്നത് ജീവിക്കുന്ന ഓരോ മനുഷ്യനേയും വലക്കുന്ന ചോദ്യമാണ്. ഇപ്പോള്‍ അതിന് ഉത്തരം കണ്ടെത്തുവാന്‍ ഒരു കാല്‍ക്കുലേറ്റര്‍ എത്തിയിരിക്കുകയാണ്. ഇത് ജാലവിദ്യയോ അതീന്ദ്രീയ ജ്ഞാനമോ ഒന്നുമല്ല, തികച്ചും ശാസ്ത്രീയമായ ഒന്ന്. നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ച്‌ നിങ്ങള്‍ എത്രനാള്‍ ജീവിക്കുമെന്ന് കണ്ടെത്തുന്ന ഒരു ഓണ്‍ലൈന്‍ കാല്‍കുലേറ്റര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങളുടെ വയ്സ്സ്, ഉയരം, രോഗങ്ങള്‍ ഉണ്ടെങ്കില്‍ ആ വിവരം, ജനിതക വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ അത് എന്നിവയ്ക്ക് പുറമെ വിദ്യാഭ്യാസം, വിവാഹിതനോ അല്ലയോ എന്നത്, വരുമാനം, വ്യായാമശീലം, തുടങ്ങി വര്‍ത്തമാനകാലത്തെ മറ്റു ഘടകങ്ങളും ഈ കാല്‍ക്കുലേറ്ററിന് ഓണ്‍ലൈന്‍ വഴി നല്‍കണം. ഇതിനെയെല്ലാം വിശകലനം ചെയ്തായിരിക്കും കാല്‍ക്കുലേറ്റര്‍, നിങ്ങള്‍ എത്ര വര്‍ഷം ജീവിച്ചിരിക്കും എന്ന് പറയുക.

കാൽക്കുലേറ്റർ ഉപയോഗിക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.blueprintincome.com/tools/life-expectancy-calculator-how-long-will-i-live/

അമേരിക്കയിലെ ബ്ലൂപ്രിന്റ് ഇന്‍കം വികസിപ്പിച്ചെടുത്ത ഈ കാല്‍ക്കുലേറ്റര്‍ നഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഹെല്‍ത്തില്‍ നിന്നുള്ള 4 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ സംഭരിച്ച്‌ പരീക്ഷിച്ചു വരികയാണ്. സമാനമായ മറ്റൊരു കാല്‍ക്കുലേറ്റര്‍ ആയ കാര്‍ഡിയോ സെക്യൂര്‍ വഴി നിങ്ങള്‍ക്ക് ഹൃദയാഘാതം വരുവാനുള്ള സാധ്യത ഉണ്ടോ എന്നും കണ്ടെത്താന്‍ ആകും.

ശാരീരിക വിവരങ്ങള്‍ക്കൊപ്പം ഒരു വ്യക്തിയുടെ വരുമാനം, വിദ്യാഭ്യാസം, വിവാഹിതനാണോ അല്ലയോ എന്ന വിവരം തുടങ്ങിയവയും ഈ കാല്‍ക്കുലേറ്റര്‍ ആവശ്യപ്പെടുന്നത് ആ ഘടകങ്ങളും ഒരു മനുഷ്യന്റെ ആയുസ്സില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു എന്നതുകൊണ്ടാണ്. 2021-ല്‍ പ്രിന്‍സെടണ്‍ യൂണിവേഴ്സിറ്റിയില ഗവേഷകര്‍ പുറത്തുവിട്ട ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് കോളേജ് ഡിഗ്രി ഉള്ളവര്‍ മറ്റുള്ളവരേക്കാള്‍ 10 വര്‍ഷം കൂടുതല്‍ ജീവിച്ചിരിക്കുന്നു എന്നാണ്. 1990 കളിലായിരുന്നു ഇവര്‍ ഈ പഠനം ആരംഭിച്ചത്. ആയുസ്സ് നിര്‍ണ്ണയിക്കുന്നതില്‍ വിദ്യാഭ്യാസത്തിനു പങ്കുണ്ടോ എന്നതായിരുന്നു പാഠ്യ വിഷയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക