കോഴിക്കോട്: വരന്‍റെ ആളുകള്‍ വധുവിന്‍റെ വീട്ടില്‍ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വിവാഹവീട്ടില്‍ കൂട്ടത്തല്ല്. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. വടകര വില്യപ്പള്ളിയില്‍ നിന്നെത്തിയ വരനൊപ്പം വന്നവര്‍ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇരു കൂട്ടരും തമ്മിലുള്ള തര്‍ക്കം ആദ്യം ബന്ധുക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ വീണ്ടും വാക്കേറ്റമുണ്ടായതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. വിവാഹവീട്ടിലെ കൂട്ടത്തല്ലിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെറിയ തര്‍ക്കമാണ് കൂട്ടത്തല്ലിലേക്ക് മാറിയതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നത്. വരന്‍റെയും വധുവിന്‍റെയും ഭാഗത്തുനിന്നുള്ള ചില യുവാക്കളാണ് ആദ്യം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ മുതിര്‍ന്നവര്‍ ഇടപെട്ട് ഇവരെ സമാധാനിപ്പിച്ച്‌ പിന്തിരിപ്പിച്ചിരുന്നു. വീണ്ടും തര്‍ക്കമുണ്ടായതോടെ കൂട്ടത്തല്ലിലേക്ക് പോകുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് നടത്തിയ മധ്യസ്ഥശ്രമത്തിനൊടുവില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടാകാതെ പരിഹരിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക