ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇന്നും കുത്തനെ ഇടിഞ്ഞു.മൂന്ന് ദിവസത്തിനുള്ളില്‍ കമ്ബനികളുടെ ഓഹരി വിപണി നഷ്ടം 66 ബില്യണ്‍ ഡോളറായി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോട്ട് തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തിയപ്പോള്‍ ചില ഓഹരികള്‍ ഉയര്‍ന്നെങ്കിലും വീണ്ടും ഇടിയുകയാണ്.അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡും അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡും 20 ശതമാനം വരെ വീണ്ടും ഇടിഞ്ഞു.

ശതകോടീശ്വരനായ ഗൗതം അദാനിയുടെ മുന്‍നിരയായ കമ്ബനികളായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡും അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും ഹിന്‍ഡന്‍ബര്‍ഗിന്റെ തട്ടിപ്പ് ആരോപണങ്ങളെ തള്ളിപ്പറഞ്ഞതോടെ വിപണിയില്‍ മുന്നേറി. 20000 കോടി രൂപ സമാഹരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അദാനി ഗ്രൂപ്പിനെതിരെ വന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ തട്ടിപ്പ് ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന് എതിരെ മാത്രമല്ല ഇന്ത്യയ്ക്ക് എതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിറകെ ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ നേരിട്ടത്. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച്‌ കാണിക്കുകയാണ് എന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.88 ചോദ്യങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ 65 ചോദ്യങ്ങളോട് മാത്രമാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക