ദളപതി വിജയ് നായകനായി എത്തിയ വാരിസിലെ തിയറ്ററുകളിൽ ഏറെ പ്രകമ്പനം സൃഷ്ടിച്ച ജിമിക്കി പൊണ്ണ് വീഡിയോ ഗാനം പുറത്തിറക്കി. നിമിഷനേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് ഗാനം. അതീവ ഗ്ലാമർ ആയി എത്തിയ നാഷണൽ ക്രഷ് രശ്മിക മന്ദാനയുടെയും ദളപതി വിജയുടെയും നൃത്തരംഗങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം 3 മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്. തമൻ എസ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ്, ജോണിതാ ഗാന്ധി എന്നിവർ ചേർന്നാണ്. വിവേക് ആണ് ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ജനുവരി 11നാണ് തിയറ്ററുകളിൽ എത്തിയത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാർ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയാണ് വാരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക