സമൂഹ മാധ്യമങ്ങള്‍ സജീവമായതോടെ വളരെ വിചിത്രമായ, അപൂര്‍വമായ പലതും നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. രാജ്യത്തെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ വധുവിനെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററും കയ്യില്‍ പിടിച്ച്‌ നില്‍ക്കുന്ന യുവാവാണ് വീഡിയോയില്‍. ഇന്ത്യയില്‍ അറേഞ്ച്ഡ് വിവാഹങ്ങള്‍ നടക്കുന്നത് പലപ്പോഴും വളരെ വളരെ കാര്യങ്ങള്‍ നോക്കിയായിരിക്കും. തങ്ങള്‍ക്ക് അനുയോജ്യമായ കുടുംബമാണോ? പണം, വിദ്യാഭ്യാസം, സ്വത്ത്… മിക്കവാറും ഇതെല്ലാം പരിഗണിച്ചാണ് വിവാഹം നടത്തുന്നത്. അതുപോലെ തന്നെ നിരവധി മാട്രിമോണിയല്‍ സൈറ്റുകളും ഇന്ന് നിലവിലുണ്ട്.

എന്നാല്‍, മധ്യപ്രദേശിലെ ചിന്ത്വാരയില്‍ നിന്നുമുള്ള ഈ മനുഷ്യന് ആ വഴിയിലൂടെയൊന്നും വിവാഹം ശരിയായില്ല എന്ന് തോന്നുന്നു. അദ്ദേഹം ചെയ്തത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്. അങ്ങനെ എങ്കിലും തനിക്ക് അനുയോജ്യമായ ഒരു വധുവിനെ കിട്ടും എന്നതായിരുന്നിരിക്കണം യുവാവിന്റെ പ്രതീക്ഷ. തിരക്കേറിയ ഒരു മാര്‍ക്കറ്റ് റോഡില്‍ വധുവിനെ ആവശ്യമുണ്ട് എന്ന പോസ്റ്ററും പിടിച്ചു നില്‍ക്കുകയായിരുന്നു യുവാവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എനിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഒരു വധുവിനെ വേണം. സ്ത്രീധനം ഞാന്‍ കൊടുത്തോളാം എന്നായിരുന്നു യുവാവ് കയ്യില്‍ പിടിച്ച പോസ്റ്ററില്‍ ഹിന്ദിയില്‍ എഴുതിയിരുന്നത്. സംഭവത്തിന്റെ വീഡിയോ സുശാന്ത് പീറ്റര്‍ എന്നൊരു ട്വിറ്റര്‍ യൂസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 26 സെക്കന്റ് വരുന്നതാണ് വീഡിയോ. വീഡിയോയുടെ കാപ്ഷനിലാണ് സംഭവം മധ്യപ്രദേശിലാണ് നടക്കുന്നത് എന്ന് വ്യക്തമാക്കിരിക്കുന്നത്.

അനവധിപ്പേരാണ് വീഡിയോ കണ്ടത്. പലര്‍ക്കും ഇത് കണ്ട് ചിരിയടക്കാന്‍ ആയില്ല എന്നതാണ് വാസ്തവം. അനവധി കമന്റുകളും വീഡിയോയ്ക്ക് വന്നു. ഏതായാലും ഈ വീഡിയോ വല്ല പ്രാങ്കുമാണോ അതോ സീരിയസായി യുവാവ് വധുവിനെ തേടുക തന്നെയാണോ എന്ന കാര്യം ഉറപ്പില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക