തെന്നിന്ത്യന്‍ താരറാണിയാണ് സാമന്ത. നിരവധി ആരാധകരുള്ള താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എപ്പോഴും വെെറലാണ്. ഇപ്പോഴിതാ സാമന്ത ഒരു ഇടവേളയ്ക്ക് ശേഷം പുതിയൊരു വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. സാമന്ത തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം 17ലക്ഷത്തോളം പേരാണ് വീഡിയോ ലെെക്ക് ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘@whoisgravity പ്രചോദനത്തിന് നന്ദി. ചില ദുഷ്കരമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയത്. സാദ്ധ്യമായ ഏറ്റവും കര്‍ശനമായ ഭക്ഷണക്രമം ( ഓട്ടോ ഇമ്മ്യൂണ്‍ ഡയറ്റ് , അതെ അങ്ങനെയൊന്നുണ്ട് ) . കഴിക്കുന്ന ആഹാരത്തിലല്ല ശക്തി ചിന്തയിലാണ്.’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആലിയ ഭട്ട്, സംയുക്ത ഹെഗ്ഡെ തുടങ്ങിയ നിരവധി താരങ്ങള്‍ സാമന്തയുടെ വീഡിയോയ്ക്ക് പ്രശംസിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്. ഫയര്‍ ഇമോജികളും, ശക്തമായ യുവതിയെന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതല്‍.

മുന്‍പ്, പേശികളെ ദുര്‍ബലമാക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗാവസ്ഥയായ ‘മയോസൈറ്റിസ്’ തന്നില്‍ കണ്ടെത്തിയതായി താരം ഇന്‍സ്റ്റാഗ്രാമിലൂടെ കുറിച്ചിരുന്നു. ‘മയോസൈറ്റിസ്’ അസുഖത്തെ കുറിച്ചും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാന്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം താരം പങ്കുവച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക