പ്രായമായ അമ്മയെ മര്‍ദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മരുമകള്‍ക്ക് അഭിനന്ദന പ്രവാഹം. കോട്ടയത്ത് വയസ്സായ അമ്മയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മീനടം മാത്തൂര്‍പടി തെക്കേല്‍ കൊച്ചുമോന്‍ (48) ആണ് അറസ്റ്റിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോന്‍ അമ്മയെ ദിവസവും മര്‍ദ്ദിക്കുമായിരുന്നു. നാട്ടുകാരും വീട്ടുകാരും ഇടപെടിട്ടിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കൊച്ചുമോന്റെ ഭാര്യയാണ് ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്.

കൊച്ചുമോന്റെ ഭാര്യക്ക് അമ്മായിയമ്മയെ നിരന്തരമായി ഭര്‍ത്താവ് മര്‍ദിക്കുന്നത് കണ്ടു നില്‍കാനായില്ല. ഒരുപാട് തവണ താന്‍ ഭര്‍ത്താവിനെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെന്നും എന്നാല്‍, ഇപ്പോള്‍ തന്നെയും ഭര്‍ത്താവ് ശാരീരിക പീഡനം ഏല്‍പ്പിക്കുകയാണെന്നും ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒടുവില്‍ അമ്മായിയമ്മയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ യുവതി രഹസ്യമായി പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ വീഡിയോ സ്ഥലത്തെ വാര്‍ഡ് മെമ്ബര്‍ക്ക് അയക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദൃശ്യങ്ങള്‍ കണ്ട വാര്‍ഡ് മെമ്ബര്‍ ഞെട്ടുകയും ഉടന്‍ തന്നെ ഇത് പോലീസില്‍ അറിയിക്കണമെന്നും അദ്ദേഹം സ്ത്രീയെ അറിയിക്കുകയായിരുന്നു. അങ്ങനെ പോലീസില്‍ കൊച്ചുമോന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കൊച്ചുമോനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ അമിതമായി മദ്യം കഴിക്കുന്ന ആളാണെന്നും പകല്‍ സമയത്തുപോലും സ്ഥിരബോധം ഇല്ലെന്നും പോലീസ് പറഞ്ഞു. മരുമകള്‍ നല്‍കിയ പരാതിയോടെ ഈ പ്രായമായ അമ്മയ്ക്ക് ഇപ്പോള്‍ സമാധാനം ലഭിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് നിരവധി പേരാണ് യുവതിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക