വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ചോളം മയക്കുമരുന്നുകളുമായി പൊലീസിന്റെ മിന്നല്‍ റെയ്ഡില്‍ കുടുങ്ങിയ ഗര്‍ഭിണിക്ക് ജയിലില്‍ രക്തസ്രാവം. മുണ്ടക്കയം സ്വദേശി മഞ്ഞമാവുങ്കല്‍ വീട്ടില്‍ അപര്‍ണ രാധാകൃഷ്‌ണനാണ്, ആലുവ എടത്തല സ്വദേശികളായ തോപ്പില്‍വീട്ടില്‍ നൗഫല്‍ (28), തുരുത്തുമ്മേല്‍ പറമ്ബില്‍ വീട്ടില്‍ സനൂപ്‌ (38) എന്നിവര്‍ക്കൊപ്പം വ്യാഴാഴ്ച പിടിയിലായത്. എട്ടുമാസം ഗര്‍ഭിണിയായ 22കാരി കളമശേരി മെഡിക്കല്‍ കേളേജില്‍ ഗര്‍ഭിണകളുടെ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

പിടിയിലാകുമ്ബോള്‍ ആറുമാസം ഗര്‍ഭിണിയാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നത്. അസഹ്യമായ വയറുവേദയോടെ എത്തിയ ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പിടികൂടിയ അന്ന് തന്നെ കോടതി റിമാന്‍‌ഡ് ചെയ്ത് കാക്കനാട് വനിതാ സബ് ജയിലേക്ക് മാറ്റിയിരുന്നു. രാത്രിയാണ് രക്തസ്രാവം മൂര്‍ച്ഛിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടിലാകുന്നതിന് തലേദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അപര്‍ണ തുടര്‍ചികിത്സ തേടിയിരുന്നു. ആരോഗ്യം സൂക്ഷിക്കണമെന്നും മറ്റും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇവര്‍ ലഹരി വില്പനയ്ക്കിറങ്ങി. കൊച്ചിയിലെ മയക്കുമരുന്ന് ഇടനിലക്കാരില്‍ പ്രധാനിയാണ് അപര്‍ണയെന്നാണ് വിവരം. ഇവരടങ്ങുന്ന സംഘത്തിനായി വലവിരിച്ചിരിക്കുകയായിരുന്നു പൊലീസ്.

മാതാപിതാക്കള്‍ മരണപ്പെട്ടതിന് പിന്നാലെ അനാഥാലയങ്ങളില്‍ താമസിച്ചാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കൊച്ചിയിലെത്തി ലഹരിസംഘത്തിന്റെ വലയില്‍ അകപ്പെടുകയായിരുന്നു. പ്രതികളില്‍ നിന്ന് 7.45 ഗ്രാം എം.ഡി.എം.എ, 2.37 ഗ്രാം ഹാഷിഷ് ഓയില്‍, 48 ഗ്രാം കഞ്ചാവ്, ആറ് എല്‍.എസ്.ഡി സ്റ്റാമ്ബ്, നാല് നൈട്രോസൈപാം ഗുളികകള്‍ പിടിച്ചെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക