ലഹരി നിര്‍മാര്‍ജനത്തിന് വേണ്ടിയുള്ള കൊച്ചി സിറ്റി പോലീസിന്റെ ഓപ്പറേഷന്‍ ഓയോ റൂംസ് റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍. കൊച്ചി സിറ്റി പോലീസിന് കീഴിലുള്ള വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ് നടന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കൊച്ചി സിറ്റിയിലെ ലോഡ്ജുകളും ഓയോ റൂമുകളുമായി 310 ഇടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും സിറ്റിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക