സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകളോട് ആളുകള്‍ക്ക് താത്പര്യവും കൂടുതലാണ്. ചിലര്‍ക്ക് വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകളോടാണ് താത്പര്യം കൂടുതലെങ്കില്‍, ചിലര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം വന്യ മൃഗങ്ങളുടെ വീഡിയോകളോടാണ്. അത് പോലെ തന്നെ പാമ്ബുകളുടെ വിഡിയോകള്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും കുറവല്ല. പട്ടികളുടെയും പൂച്ചകളുടെയും കളികളും വികൃതികളും ഒക്കെയാണ് ആളുകളുടെ ശ്രദ്ധ പിടിച്ച്‌ പറ്റുന്നതെങ്കില്‍, വന്യ ജീവികളെ കുറിച്ച്‌ കൂടുതല്‍ അറിയാത്തതും, അവര്‍ എപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുമാണ് വന്യമൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വര്‍ധിക്കാന്‍ കാരണം.

സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന ഈ വീഡിയോകളില്‍ ചിലത് ചിരിപ്പിക്കുമ്ബോള്‍, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഈ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്. ഒരു അണ്ണാനും മൂര്‍ഖനും തമ്മില്‍ ഏറ്റ് മുട്ടുന്ന വീഡിയോയാണ് ഇത്.സാധാരണയായി ഒന്നിനെയും ഉപദ്രവിക്കാത്ത സാധു ജീവിയായി ആണ് അണ്ണാനെ കാണുന്നത്. എന്നാല്‍ റോക്ക് സ്ക്യുറല്‍ എന്ന വിഭാഗം അണ്ണാന്‍ പാമ്ബിനെ വരെ തിന്നാറുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം പാമ്ബും അണ്ണാനെ ആക്രമിക്കുകയും അവയുടെ കുഞ്ഞുങ്ങളെ തിന്നുകയും ചെയ്യാറുണ്ട്. കൊടിയ വിഷമുള്ള പാമ്ബും അണ്ണാനും തമ്മില്‍ ഏറ്റ്മുട്ടുമ്ബോള്‍ പലരും അണ്ണന്‍ കൊല്ലപ്പെടും എന്നാണ് പ്രതീക്ഷിക്കാറുള്ളത്. എന്നാല്‍ അണ്ണാന്‍ പാമ്ബിനെ കൊല്ലുന്ന സാഹചര്യങ്ങളും കുറവല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://fb.watch/ii9P5vX8Ae/

https://fb.watch/ii9P5vX8Ae/

റോറിങ് എര്‍ത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വീഡിയോയില്‍ സ്വര്‍ണ്ണ നിറമുള്ള കേപ്പ് കോബ്ര എന്ന മൂര്‍ഖനും ഒരു ചെറിയ അണ്ണാനും തമ്മില്‍ ഏറ്റ് മുട്ടുന്നത് കാണാം. ദക്ഷിണാഫ്രിക്കയിലെ ക്ഗലഗഡി ട്രാന്‍സ്‌ഫ്രോണ്ടിയര്‍ പാര്‍ക്കില്‍ നിന്നുള്ള വീഡിയോയാണ് ഇത്. ഒടുവില്‍ മടുക്കുമ്ബോള്‍ പാമ്ബ് മടങ്ങി പോകുകയാണ് ഈ വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. എന്നാലും അണ്ണാന്‍ പിന്മാറാന്‍ തയ്യാറാകുന്നില്ല. പിന്നാലെ പോയി വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുകയാണ് അണ്ണാന്‍ വീണ്ടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക