ഒരു ക്ലാസ് മുറി എന്നൊക്കെ പറയുമ്ബോള്‍ അറിവും വിവേകവും കുട്ടികള്‍ക്ക് ലഭിക്കുന്ന ഒരിടം എന്നാണല്ലോ നമ്മുടെ സങ്കല്‍പം. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്ന ഈ വീഡിയോ കണ്ടാല്‍ ആ വിചാരം നമ്മള്‍ ശരിക്കും തിരുത്തി കുറിക്കും. മൂന്നു പെണ്‍കുട്ടികളുടെ മുട്ടനടിയാണ് വൈറലാകുന്ന ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്.

ശരിക്കും മൂന്നുംകൂടി ക്ലാസ് മുറി യുദ്ധക്കളമാക്കിയിരിക്കുകയാണ്. ഇതില്‍ രണ്ടു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ആക്രമിക്കുകയാണ്. ഒറ്റയ്ക്കുള്ള പെണ്‍കുട്ടിയും അത്ര കുറവല്ല. അവര്‍ രണ്ടുകൈകൊണ്ടും രണ്ടു പെണ്‍കുട്ടികളുടെ മുടിക്കുത്തില്‍ പിടിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കാണ്‍പൂരിലെ ഒരു പ്രശസ്ത സ്‌കൂളില്‍ നിന്നുമുള്ള ഒരു വീഡിയോയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്. പെണ്‍കുട്ടികളുടെ തല്ലിനിടയില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ വന്ന് പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നിട്ടും മൂന്നും പിടിവിടാനുള്ള ഒരു ചിന്തയുമില്ല. മുട്ടനടി തുടരുന്നത് നമുക്ക് വീഡിയോയില്‍ കാണാന്‍ കഴിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക