കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി – നിഷ ജോസ് മാണി ദമ്പതികൾ ഇനി മുതൽ മുത്തശ്ശനും മുത്തശ്ശിയും. കെ.എം മാണിയുടെ ചെറുമകളും, കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ. മാണിയുടേയും നിഷ ജോസിന്‍റെയും മകളുമായ പ്രിയങ്ക ഇന്നലെ പെൺകുഞ്ഞിന് ജന്മം നൽകി. മൂത്ത മകൾ ഗർഭകാല പരിചരണത്തിനായി പാലായിലെ വീട്ടിലുണ്ടെന്ന് നിഷ ജോസ് നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

മണിമല പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്റെയും മകന്‍ കുരുവിളയാണ് പ്രിയങ്കയുടെ ഭർത്താവ്. 2021 ഏപ്രിലിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവരുടെ വിവാഹച്ചെലവിനായി ഉദ്ദേശിച്ച തുകയിൽ നിന്നും 50,000 രൂപ മാറ്റിവെച്ച് ജോസ് കെഎം മാണി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് വാർത്തയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക